Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]
ഫോൺ
എറിഞ്ഞിട്ടുണ്ടാവും അല്ലെ എന്നെ നല്ല തെറി വിളിച്ചേനേ . അതുമല്ലേ
ഫോൺ സ്വിച്ച് ഓഫ് ചെയ്തേനെ.
സത്യമാണ് അവർ പറഞ്ഞത് എൻ്റെ സ്വഭാവം വെച്ച് ഞാൻ എന്ത് ചെയ്യണമോ അതാണ് അവൾ ഇപ്പോ പറഞ്ഞത് . പക്ഷെ താൻ അങ്ങനെ ഒന്നും പ്രവർത്തിച്ചില്ല പകരം അവളോട് സംസാരിക്കുന്നു എന്തിനു വേണ്ടി. എന്തു കൊണ്ടാണ് തൻ്റെ മനസ് അവളോട് സംസാരിക്കാൻ കൊതിക്കുന്നത്.
എന്താ മാഷേ മറുപടി ഇല്ലാത്തെ
ഞാൻ പറഞ്ഞത് ആലോചിക്കുവാ
വല്ലോം പറ മാഷേ
വീണ്ടും അവളുടെ മെസേജുകൾ നോക്കി. വല്ലാത്ത ആകർഷണം അതിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ ആ സംസാര ശൈലി പിന്നെ ഭയം തീരെ ഇല്ലാതെ ധൈര്യമായി അവൾ മുന്നേറുന്നത് എല്ലാം എന്നിൽ ഒരു വല്ലാത്ത ഫീൽ ഉണർത്തി. ഇത് പ്രണയമൊന്നുമല്ല ആരാണെന്ന് അറിയാനുള്ള ത്വര അതു മാത്രം.
താൻ പറഞ്ഞത് സത്യാ ഞാൻ അങ്ങനെ ആണ് ചെയ്യാറ്
അപ്പോ സമ്മതിച്ചോ.
അതു സമ്മതിച്ചു പക്ഷെ തന്നോടുള്ള ഇഷ്ടം കൊണ്ടല്ല
എന്നെ ഇഷ്ടമല്ല എന്നു കള്ളം പറയണ്ട
എടി എനിക്കു വേറെ ഒരാളെ ഇഷ്ടമാണ്
ജീൻഷയല്ലേ
അതെങ്ങനെ നിനക്ക്
ഞാൻ പറഞ്ഞു ഏട്ടനോട് എനിക്കെല്ലാം അറിയാ
പക്ഷെ അത്
അറിഞ്ഞോണ്ടാ ഞാൻ ഇത്രയും സ്നേഹിക്കുന്നത്
എനിയെനിക്ക് ഒരു പ്രണയമില്ല കുട്ടി
അപ്പോ അവൾ കാട്ടിയ തെറ്റ് തന്നെ ചേട്ടനും കാട്ടുന്നെ
ഞാനോ ഞാനെന്ത് തെറ്റാ ചെയ്തേ
അയ്യോ ചേട്ടാ അച്ഛനെത്തി അപ്പോ പിന്നെ കാണാ
അതും പറഞ്ഞ് അവൾ ഓഫ് ലൈൻ പോയി'. അവളുടെ ആ വാക്കുകൾ അതെന്നെ തളർത്തി. സത്യം പറഞ്ഞ എനിക്കൊന്നും മനസിലായില്ല ആരാ അവൾ എന്തിനാ എൻ്റെ ജീവിതത്തിലേക്ക് വന്നത്. എന്നൊക്കെയാ അവൾ പറഞ്ഞത്. ഓർക്കുമ്പോൾ ചിരി വരുന്നു ഞാൻ ദേഷ്യം പിടിച്ചാ അവൾ ഉമ്മ തരും പോലും. കൊള്ളാം എന്തോ ഒരു പ്രേത്യേകത അവക്കുണ്ട് അല്ലെ താൻ ഇത്ര നേരം ഒന്നും ഇങ്ങനെ കേട്ടു നിൽക്കില്ല
അല്ല മോനെ മനസ്സ് കൈമോഷം വന്നോ
എവടെ മച്ചു നമ്മൾ കട്ട സ്ട്രോംഗ് അല്ലെ
ആണല്ലോ , ദേ ലോലാ നിന്നോടാ
എന്താ മച്ചു നി പറ സഹോ
നീ എന്നെ നാറ്റിക്കോടാ
ഞാനോ സഹോ തനിക്കങ്ങനെ തോന്നിയോ
ദേ ഒരുത്തി തന്ന പണിയുടെ ചൂടു പോലും മാറീട്ടില്ല
ദേ സഹോ അവൾ സഹോക്കിട്ടല്ല പണിതെ
അതിന് പറയെടാ
ഇത് നല്ല കൊച്ചാ സഹോ ഉള്ളിന്നു
💬 Comments
View all comments