Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]
അവൾ കല്ലായി പരന്നു കിടക്കുന്നു . അനു മുൾ നിറഞ്ഞ വളളിയായി പടർന്നു. ഈ ഒരു പാത മാത്രം മുന്നോട്ടു പോകാൻ. കാലിൽ പാദരക്ഷകൾ ഇല്ല രക്തം പൊടിയും എന്നതിൽ സംശയമില്ല. അതിൻ്റെ തുടക്കം നിത്യ കുറിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ അവൾ തന്ന സ്നേഹം ഇപ്പോഴത്തെ ഈ മൗനം എൻ്റെ കണ്ണുനീർ രക്തമായി പൊടിഞ്ഞില്ലേ. കല്ലിൽ ചവിട്ടാതെ മുന്നോട്ടു പോകുവാൻ ആവുന്നില്ല ആ വള്ളികളെ പറിച്ചെറിയാനും ഒരു വല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.
നിത്യ അവൾ എൻ്റെ ഓമനയാണ്. ഞാൻ ശകാരിക്കും തല്ലു കൂടും അവളോട് എന്നാൽ ഒരിക്കൽ പോലും അമ്മയോ അച്ഛനോ അവൾക്കു നേരെ ഒച്ച ഉയർത്താൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല. അവളുടെ തെറ്റുകൾ പോലും സ്വയം ഏറ്റെടുത്ത് അച്ഛൻ്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയ തല്ലുകൾ. ഇതൊന്നും ഓർക്കാതെ ഇന്നവൾ പാലിച്ച മൗനം അതെന്നെ തളർത്തി കളഞ്ഞു.
ഒരു പൂമൊട്ടു പോലെ നിർമ്മലമാണവൾ. കൊച്ചു കുഞ്ഞുങ്ങളുടെ ശാഠ്യമാണവൾക്ക്. എൻ്റെ അടുത്ത് അമിത സ്വാതന്ത്ര്യമാണവൾക്ക് എൻ്റെ വായാടിക്ക്. അവളുടെ കുട്ടിക്കളിക്ക് തുള്ളുക എന്നതിൽ പരം സന്തോഷം എനിക്കില്ല. എന്നാൽ അവളുടെ മൗനം എന്നെ കൊല്ലുന്നതിനു തുല്യമാണ്. ആ കണ്ണൊന്നു നിറഞ്ഞാൽ പ്രാണൻ പോകുന്ന വേദനയും
നീ എന്നെ ചതിച്ചല്ലേ
നിത്യയുടെ ചോദ്യമാണ് ഞാൻ കേട്ടത് . ആ ശബ്ദം കേട്ട നിമിഷം ഞാനനുഭവിച്ച സന്തോഷം ദർശന മാത്രയിൽ തന്നെ എരിഞ്ഞമർന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ നിത്യ മുഖത്ത് പ്രസരിപ്പിൻ്റെ ഒരംശം പോലുമില്ല. അഴിഞ്ഞു കിടക്കുന്ന കേശ ധാര . മനസിൽ വേദനാജനകമായ ഒരു ദൃശ്യം എനിക്കു മുന്നിൽ തിരശീല ഉയർത്തി നിന്നു.
ഞാൻ: മോളെ ഇതെന്തു കോലം
നിത്യ: നീ ഒന്നും പറയണ്ട ചതിയ
ഞാൻ: ചതിയനോ നിനക്കെന്താ പറ്റിയേ
നിത്യ: ആ ചതിയൻ തന്നെ എന്നെ ചതിച്ചില്ലേ ഏട്ടൻ
അവൾ പൊട്ടിക്കരയാൻ തുടങ്ങി. മനസിൽ ആ കണ്ണുനീർ തുള്ളികൾ തീ കനലായ് പെയ്തിറങ്ങുന്നത് ഞാനറിഞ്ഞു . ഓടിച്ചെന്നു ഞാൻ അവളെ മാറോടണച്ചു. എന്നാൽ അവൾ എൻ്റെ മാറിലൊതുങ്ങാൻ തയ്യാറായിരുന്നില്ല. പന്തയ കോഴിയെ പോലെ അവൾ
💬 Comments
View all comments