Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]
മിച്ചം. ഒന്നു ഞാൻ മനസിലാക്കി ദേഹശുദ്ധി അല്ല താൻ ആഗ്രഹിക്കുന്നത് മനസ് അത് ശുദ്ധമാക്കേണ്ടതുണ്ട്. അവളിൽ ചിലപ്പോയൊക്കെ ഉണരുന്ന വികാരത്തെ ആണ് ഞാൻ തളച്ചിടേണ്ടത്. ആ സത്യം ഞാൻ സ്വയം ഉൾക്കൊണ്ടു. ഷവറിൽ നിന്നും വെള്ളം ശരീരത്തെ തഴുകി അകന്നു . ശരീരശുദ്ധി കൈവരിച്ചെങ്കിലും മനശുദ്ധി കൈവരിക്കാൻ കാത്തിരിക്കാതെ വഴിയില്ല.
പുറത്തിറങ്ങി വസ്ത്രം മാറ്റി കണ്ണാടിക്കു മുന്നിൽ നിന്ന അവന് ഓർമ്മ വന്നത് മാളുവിനെ ആണ് അവൻ്റെ മനസിലെ സങ്കൽപ്പരുപം ആ കണ്ണാടിയിൽ അവനു മുന്നിൽ ദൃശ്യമായി.
തുടിക്കുന്ന ആ മിഴികൾ അവനു മുന്നിൽ . ആരെയോ തേടുന്ന തീക്ഷണത ആ മിഴികൾക്കുണ്ട് . ഈറനണിഞ്ഞ മിഴികളാണ് . കാണുമ്പോ കരയാൻ വെമ്പുന്ന പോലെ ഉള്ള മിഴികൾ പക്ഷെ ആകർഷണത്തിന് ഒരു കുറവുമില്ല. മിഴികൾ തമ്മിലുടക്കിയാൽ ആ മിഴികളിലെ ഗർത്തങ്ങളിൽ താൻ തടവിലാവും അതുറപ്പ്
അവളുടെ മുക്ക് കുഞ്ഞു പർവ്വതം പോലെയാണ്. അഴകാർന്ന അളവൊത്ത ആകൃതിയിൽ ആരോ കൊത്തിവച്ച ശിൽപം പോലെ. അതിൽ ചുവന്ന കല്ലു വെച്ച ഒരു മുക്കുത്തി. ആ കല്ല് എല്ലാ നിമിഷവും തുടിക്കുന്ന പോലെ തോന്നി. അതെ അതെൻ്റെ ഹൃദയമല്ലേ. ആ മുക്കുത്തി എൻ്റെ ഹൃദയത്തിൻ്റെ പ്രതീകമായാണ് ആ നിമിഷം എനിക്കും തോന്നിയത്.
ഇളം ചുവപ്പിൽ ഈർപ്പം വിട്ടു പോകാത്ത വടിവൊത്ത ചുണ്ടുകൾ. മേൽ ചുണ്ടിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു തുള്ളികൾ അവക്കൊരു അലങ്കാരമെന്ന പോലെ തിളങ്ങി. ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അതി മനോഹരമാണ് . മുല്ലമൊട്ടു പോലെ നിരനിരയായി കൊത്തി വച്ച പല്ലുകൾ ചിരിക്കുമ്പോൾ മാത്രം തെളിയുന്ന ആ പല്ലിൻ്റെ ശോഭ അതിലേറെ മനോഹരമാണ് കവിളിൽ വിടർന്ന നുണക്കുഴി. അവളിലെ നാണം അതു മുഴുവൻ ആ നുണക്കുഴിയിലാണെന്നു തോന്നും.
ഒരു നിമിഷത്തെ ഒരു നോക്കിലെ അനുഭൂതി ഇത്രയും മനോഹരമെങ്കിൽ അവൾ എൻ്റെ സ്വന്തമായാൽ അല്ലെ അവളെ ഒരു നോക്കു കണ്ടാൽ . ഓർക്കാൻ കഴിയുന്നില്ല ശരീരത്തിലെ ഓരോ രോമവും രോമാഞ്ചത്താൽ ആടുകയാണ്. ആദ്യമായി ഒരു പെണ്ണ് തൻ്റെ ജീവിതത്തിൽ കൈ കടത്തി അവൾ അവളുടെ അവകാശങ്ങൾ നേടിയെടുത്തു.
ഞാൻ ചായ കുടിച്ചു റൂമിൽ ചെന്നിരുന്നു. ഫോണിൽ തോണ്ടി തോണ്ടി ഇരുന്നു മനസ് ശരിക്കും കാത്തിരിക്കുന്നത് അവളുടെ അവളുടെ മെസേജിനെ ആണ് . മെസേജ് ഒന്നും കാണുന്നില്ല.
ആദ്യമായി മനസ് അവളുടെ മെസേജിനായി കാത്തിരുന്ന നിമിഷം. അവൾ തൻ്റെ ജീവൻ്റെ പാതിയായി . അദൃശ്യ പ്രണയം പറഞ്ഞറിയിക്കാനാവാത്ത
💬 Comments
View all comments