Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]
അനുഭൂതി. അമ്മയുടെ സ്നേഹം പോലെ പവിത്രമാണ് അവളുടെ പ്രണയം . പെങ്ങളുടെ സ്നേഹം പോലെ കുറുമ്പുണ്ട് അവളുടെ സ്നേഹത്തിൽ അച്ഛൻ്റെ സ്നേഹം പോലെ ശാസനകൾ ഉണ്ടവളുടെ പ്രണയത്തിന്. അതിരുകളില്ലാത്ത പ്രണയം ഒഴുകുന്ന അനന്ത സാഗരമായി. ആ സ്നേഹത്തിൻ്റെ പാലാഴി സ്വന്തമാക്കാൻ ഞാൻ കൊതിക്കുന്നു.
ഞാൻ അവർക്കൊരു ഹായ് മെസേജ് അയച്ചു. കാത്തിരുന്നു അവളുടെ മറുപടിക്കായി . സത്യത്തിൽ എന്നിൽ സങ്കടമാണോ അതോ കാത്തിരിപ്പിൻ്റെ അസഹ്യമായ തീ ചൂള എരിഞ്ഞതാണോ എനിക്കറിയില്ല. ഒരു തരം നിർവികാരത എന്നാൽ അതിലേറെ ഞാൻ വികാരങ്ങൾക്ക് അടിമപ്പെട്ടു എന്നതാണ് സത്യം.
മനസിൽ ഒരു മന്ത്രം മാത്രം ' മാളു ' എൻ്റെ മാളു അപ്പുവേട്ടൻ്റെ മാളൂട്ടി. ആ പേര് മനസിൽ ഉരു വിടുമ്പോൾ അടിവയറ്റിൽ നിന്നും ഉണരുന്ന ഒരു ഫീൽ അത് വർണ്ണിക്കാൻ ആവുന്നില്ല. പ്രണയവസന്തം പൂത്തുലഞ്ഞു. അവൾ എന്ന ചിന്ത ശലഭങ്ങളായി എനിക്കു ചുറ്റും പാറിപ്പറന്നു.
എന്താടാ , ആരെ കിനാവു കണ്ട് കിടക്കുവാ
അനുവിൻ്റെ ചോദ്യം എന്നെ തേടിയെത്തി. ആ മുഖത്തേക്ക് ഒന്നു നോക്കി മറുപടി നൽകാൻ പറ്റിയ മാനസിക അവസ്ഥയിലല്ല താൻ. താനും മാളുവും സ്വപ്ന തേരിലാണ് . തൻ്റെ സ്വപ്ന കാമുകി അവളിൽ ലയിക്കുവാണ് താനിപ്പോ.
ടാ പൊട്ടാ നി എന്നെ സ്വപ്നം കാണുവാണോടാ
അവളുടെ ആ ഒറ്റ ചോദ്യം എൻ്റെ പ്രണയവസന്ത സ്വപ്നത്തിൻ്റെ രസ ചരടു മുറിച്ചു. എൻ്റെ സ്വപ്ന തേര് ചരട്ടറ്റ പട്ടം പോലെ ദിശയറിയാതെ പാറിപ്പറന്ന് നിലം പതിച്ചു. എന്നാൽ ആ നിമിഷം ഉണർന്ന കോപം അതിൻ്റെ തീവ്രത എനിക്കു പോലും നിശ്ചയമില്ല
നിന്നെ ആരാടി നായിൻ്റെ മോളെ ക്ഷണിച്ചത് ഇറങ്ങി പോടി എൻ്റെ റൂമിന്ന്
വായിൽ വന്നതെന്തോ ഞാൻ അവളോടു വിളിച്ചു പറഞ്ഞു. ഒരു ഏങ്ങലടി ശബ്ദം ഞാൻ കേട്ടു പിന്നെ ഓടിയകലുന്ന പാദസ്വര താളവും. ഒരു നിമിഷത്തെ വികാരത്തിൽ താൻ ചെയ്തത് വലിയ തെറ്റാണ്. താഴെ അമ്മയിതെല്ലാം അറിഞ്ഞ് ഇപ്പോ വരും പിന്നെ ചെവി തല തരില്ല എന്തൊക്കെയോ മനസിൽ കണ്ടു പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞു ആരും വന്നില്ല. ഞാൻ താഴേക്കു ചെന്നു. അനു തലവേദനയെടുക്കുന്നു എന്ന് പറഞ്ഞ് മുറിയിൽ കയറി ഇരുപ്പാണ്
മനസിനു ഒരു സുഖവുമില്ല ഞാൻ ബൈക്കിൻ്റെ ചാവി എടുത്ത് പുറത്തേക്ക് പോവാനിറങ്ങുമ്പോ അമ്മ വന്നു പറഞ്ഞു
ടാ നേരത്തെ വരണം വൈകുന്നേരം അനുവിനെ കൂട്ടി നീ ഷോപ്പിംഗിനു പോണം
💬 Comments
View all comments