Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]
മിച്ചം. ഒന്നു ഞാൻ മനസിലാക്കി ദേഹശുദ്ധി അല്ല താൻ ആഗ്രഹിക്കുന്നത് മനസ് അത് ശുദ്ധമാക്കേണ്ടതുണ്ട്. അവളിൽ ചിലപ്പോയൊക്കെ ഉണരുന്ന വികാരത്തെ ആണ് ഞാൻ തളച്ചിടേണ്ടത്. ആ സത്യം ഞാൻ സ്വയം ഉൾക്കൊണ്ടു. ഷവറിൽ നിന്നും വെള്ളം ശരീരത്തെ തഴുകി അകന്നു . ശരീരശുദ്ധി കൈവരിച്ചെങ്കിലും മനശുദ്ധി കൈവരിക്കാൻ കാത്തിരിക്കാതെ വഴിയില്ല.
പുറത്തിറങ്ങി വസ്ത്രം മാറ്റി കണ്ണാടിക്കു മുന്നിൽ നിന്ന അവന് ഓർമ്മ വന്നത് മാളുവിനെ ആണ് അവൻ്റെ മനസിലെ സങ്കൽപ്പരുപം ആ കണ്ണാടിയിൽ അവനു മുന്നിൽ ദൃശ്യമായി.
തുടിക്കുന്ന ആ മിഴികൾ അവനു മുന്നിൽ . ആരെയോ തേടുന്ന തീക്ഷണത ആ മിഴികൾക്കുണ്ട് . ഈറനണിഞ്ഞ മിഴികളാണ് . കാണുമ്പോ കരയാൻ വെമ്പുന്ന പോലെ ഉള്ള മിഴികൾ പക്ഷെ ആകർഷണത്തിന് ഒരു കുറവുമില്ല. മിഴികൾ തമ്മിലുടക്കിയാൽ ആ മിഴികളിലെ ഗർത്തങ്ങളിൽ താൻ തടവിലാവും അതുറപ്പ്
അവളുടെ മുക്ക് കുഞ്ഞു പർവ്വതം പോലെയാണ്. അഴകാർന്ന അളവൊത്ത ആകൃതിയിൽ ആരോ കൊത്തിവച്ച ശിൽപം പോലെ. അതിൽ ചുവന്ന കല്ലു വെച്ച ഒരു മുക്കുത്തി. ആ കല്ല് എല്ലാ നിമിഷവും തുടിക്കുന്ന പോലെ തോന്നി. അതെ അതെൻ്റെ ഹൃദയമല്ലേ. ആ മുക്കുത്തി എൻ്റെ ഹൃദയത്തിൻ്റെ പ്രതീകമായാണ് ആ നിമിഷം എനിക്കും തോന്നിയത്.
ഇളം ചുവപ്പിൽ ഈർപ്പം വിട്ടു പോകാത്ത വടിവൊത്ത ചുണ്ടുകൾ. മേൽ ചുണ്ടിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു തുള്ളികൾ അവക്കൊരു അലങ്കാരമെന്ന പോലെ തിളങ്ങി. ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അതി മനോഹരമാണ് . മുല്ലമൊട്ടു പോലെ നിരനിരയായി കൊത്തി വച്ച പല്ലുകൾ ചിരിക്കുമ്പോൾ മാത്രം തെളിയുന്ന ആ പല്ലിൻ്റെ ശോഭ
💬 Comments
View all comments