0%

Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]

ചേരാൻ വിതുമ്പുന്ന കായലിനും പ്രണയം . സുര്യനെ പ്രണയിക്കുന്ന പച്ചപ്പും. പുവിനെ പ്രണയിക്കുന്ന വണ്ടും എല്ലാവരും പ്രണയിക്കുന്നു. ഈ ഞാനും പ്രണയിക്കുന്നു.
ഫോണിൽ ഇടക്കിടെ നോക്കിയെങ്കിലും മാളുവിൻ്റെ മെസേജ് ഒന്നും വന്നിട്ടില്ല. ഇന്നുവരെ താൻ അനുഭവിക്കാത്ത ഭ്രാന്തിൻ്റെ വിത്തുകൾ തന്നിൽ പൊട്ടി മുളക്കുന്നത് അവനറിയുകയായിരുന്നു.
മാളൂ ....................
ഉറക്കെ അവൻ വിളിച്ചു
എൻ്റെ മാളൂ......................
അതിലും ഉറക്കെ അവൻ വിളിച്ചു.
മോളേ നീ എവിടെ ........................
ഉറക്കെ അവൻ വിളിച്ചു പറഞ്ഞതും തൊണ്ട പൊട്ടിയതിനാലോ എന്തോ അവൻ ചുമച്ചു ആ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവനാ പുൽ തടത്തിൽ കിടന്നു മാനത്തേക്ക് നോക്കി കിടന്നു. സൂര്യൻ്റെ തീക്ഷണത ആ കണ്ണുകളെ അടപ്പിച്ചില്ല. സൂര്യതാപം അവനെ വെന്തുരുക്കാൻ പര്യാപ്തമായില്ല അവയ്ക്കു മീതെ ആ ശക്തി മന്ത്രം അവൻ ഉരുവിട്ടു "മാളു "
സമയം ഏറെയായി മനസൊന്നു ശാന്തമായി എന്നവനു തോന്നിയ നിമിഷം അവൻ തൻ്റെ വീട്ടിലേക്കു തിരിച്ചു . വീടെത്തി ബൈക്ക് ഒതുക്കി അവൻ അമ്മയെ വിളിച്ചു ആഹാരം കഴിച്ചു . പിന്നെ മുകളിൽ പോയി കിടന്നു.
ടാ നീ അവളുടെ കുടെ പോകില്ലെ
അമ്മ വന്നു ചോദിച്ചപ്പോൾ ആണ് ആ കാര്യം എനിക്കോർമ്മ വന്നത്. മനസിലെ കനൽ ഒന്നെരിയുകയും ചെയ്തു അവളോട് സോറി പറയണം എന്നുറപ്പിച്ചു .
സമയമായോ അമ്മേ
ഞാൻ തിരിച്ചു ചോദിച്ചു
അമ്മ : 3 .30 ആയി വേഗം ഇറങ്ങിക്കോ
ഞാൻ: ഒരു പത്തു മിനിറ്റ് അവളോട് റെഡിയാവാൻ പറഞ്ഞോ
അമ്മ താഴേക്ക് പോയതും ഞാൻ ഡ്രസ്സ് മാറി താഴേക്കിറങ്ങി ചെന്നു. അവൾ റെഡിയായി നിൽക്കുന്നുണ്ട്. എൻ്റെ മുഖത്തേക്ക് നോക്കുന്നേ ഇല്ല
പോവാം
ഞാൻ ചോദിച്ചു മുഖമുയർത്താതെ അവൾ തലയാട്ടി സമ്മതം മൂളി അവളിലെ ആ പെരുമാറ്റം എന്നിൽ ചെറിയ സങ്കടം ഉണ്ടാക്കി എന്നത് വാസ്തവമാണ്. എന്നാൽ അതിലേറെ കോമഡി ഞാൻ അവളെ ഷോപ്പിംഗിനു കൊണ്ടു പോകുന്നത് ഇഷ്ടപ്പെടാതെ ഒരാൾ മുഖം വീർപ്പിച്ചു നിൽക്കുന്നുണ്ട് നമ്മുടെ നിത്യ. ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു അവൾ മുഖം തിരിച്ചു
ടി പെണ്ണെ വന്നിട്ടു നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്
ഞാനതു പറഞ്ഞതും എന്താ എന്ന ഭാവത്തിൽ അവൾ എന്നെ തന്നെ നോക്കി നിന്നു . വന്നിട്ടെന്നു ഞാൻ ആഗ്യം കാട്ടിയെങ്കിലും അവർക്ക് അത് പര്യാപ്തമായിരുന്നില്ല എന്നവളുടെ മുഖത്തു നിന്ന് വ്യക്തമായി വായിക്കാം. ഒന്നും പറയാൻ നിക്കാതെ ഞാൻ ബൈക്കിൻ്റെ

💬 Comments

View all comments