0%

Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]

ചാവി എടുത്തു ഇറങ്ങി പിന്നാലെ അനുവും വന്നു. ഞങ്ങൾ ബൈക്കിൽ കയറി വണ്ടി മുന്നോട്ടെടുത്തതും ദേഷ്യത്തിൽ ചുവന്ന നിത്യയുടെ മുഖം ഞാൻ മിററിൽ കണ്ടു. എനിക്കു ചിരിക്കാതിരിക്കാൻ സാധിച്ചില്ല. അവളുടെ കുട്ടിക്കളികളെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നതാണ് വാസ്തവം.
ഇന്ന് അനു തികച്ചും വ്യത്യസ്ത മനോഭാവം പ്രകടിപ്പിച്ചത് എനിക്കൽഭുതമായി. ഇന്നവളുടെ വിരൽ സ്പർഷം പോലും എന്നെ തേടിയെത്തിയില്ല. സത്യത്തിൽ ആദ്യമായി അവളുടെ സ്പർഷത്തിനായി എൻ്റെ മനസു കൊതിച്ചു. അതു പ്രണയമോ കാമമോ അല്ല. ഒരു കുറ്റബോധത്തിൽ നിന്നും ഉടലെടുത്ത ആഗ്രഹം മാത്രം. തൻ്റെ വാക്കുകൾ അവളെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട് അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. സത്യത്തിൽ കാരണമില്ലാതെ താൻ അവളെ നോവിച്ചു അത് തനിക്കു സഹിക്കാൻ ആവുന്നില്ല.
ഞാൻ വണ്ടി ആളൊഴിഞ്ഞ ഭാഗത്ത് സൈസാക്കി.
ഞാൻ: ഇറങ്ങ്
എന്താ ഇവിടെ എന്തിനാ എന്നൊക്കെ തോന്നിക്കുന്ന ഭാവത്തോടെ അവൾ എന്നെ നോക്കി ഇറങ്ങി.
ഞാൻ: അനു സോറി
അനു: എന്തിനാ ഇപ്പോ ഒരു സോറി അപ്പേട്ടാ
ഞാൻ: എടി രാവിലെ ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.
അനു: ഓ അത്. അത് സാരമില്ല അപ്പേട്ട
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു .
അനു: ഞാൻ വന്നതു തന്നെ ഏട്ടന് ഇഷ്ടമായില്ല എന്നെനിക്കറിയാ
ഞാൻ: ടീ അങ്ങനെ ഒന്നുമില്ല
അനു: എനിക്കറിയാ അപ്പേട്ടാ അങ്ങനെ ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ലല്ലോ ഞാൻ ചെയ്തത്
ഞാൻ: എടി നീ അത് വിട്
അനു: ഏട്ടനൊന്നറിയോ ഏട്ടനെ നഷ്ടപ്പെടാതെ ഇരിക്കാൻ ഈ പൊട്ട മനസിൽ തോന്നിയ പൊട്ടത്തര അത് പിന്നെ
ഞാൻ: പിന്നെ
അനു: എൻ്റെ ഫ്രണ്ടിൻ്റെ ഐഡിയ ആയിരുന്നു അത്
ഞാൻ: അങ്ങനെ വരട്ടെ
അനു: പക്ഷെ ആ ഒരു പൊടത്തരം എന്നെ ഏട്ടനിൽ നിന്നും അകറ്റി അതെനിക്കറിയാ
അവൾ കരയാൻ തുടങ്ങി. ആ സങ്കടം കണ്ടില്ലെന്നു നടിക്കാൻ എനിക്കമായില്ല. ഞാൻ അവളെ ആശ്വസിപ്പിച്ചു' ഒരുവിതം ഒന്നടങ്ങിയപ്പോ പോവാം എന്നു ചോദിച്ചപ്പോ അവളും സമ്മതം മൂളി. വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ കയറിയപ്പോ
അനു: ഏട്ടാ ഞാനൊന്നു കെട്ടിപ്പിടിച്ചിരുന്നോട്ടെ
അവളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഞാൻ സമ്മതം മൂളി. അവൾ എന്നെ കെട്ടിപ്പിടിച്ച് എന്നോട് ചേർന്നിരുന്നു. എന്നാൽ ഇന്ന് അവൾ കെട്ടിപ്പിടിച്ചതിൽ വ്യത്യാസം ഞാൻ അനുഭവിച്ചറിഞ്ഞു. കാമത്തിൻ്റെ ചൂടവൾക്ക് ഇല്ലായിരുന്നു. ആത്മാർത്ഥമായി ഒരു താങ്ങിനായി എന്നെ അവൾ പുണർന്നതാണ്. സ്നേഹത്തിൻ്റെ സ്പർഷനം അത് ഞാനും ഉൾക്കൊണ്ടു എന്നതാണ് സത്യം.
ഇന്നലെ വരെ

💬 Comments

View all comments