Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]
അവളുടെ സ്പർഷനം എന്നെ കീഴ്പ്പെടുത്താൻ അല്ലെ എന്നിലെ കാമമുണർത്താൻ ശ്രമിക്കുന്ന തരത്തിലായിരുന്നെങ്കിൽ ഇന്ന് എന്നിൽ നിന്നും സാന്ത്വനം തേടുന്ന ഒരു പിഞ്ചു കുഞ്ഞായി അവൾ മാറി. ഒരു ഏറ്റു പറച്ചിലിൻ്റെ ശാന്തിയിൽ അവൾ അവളുടെ സുരക്ഷിതത്വം എന്നിൽ നിലയുറപ്പിച്ച പ്രതീതി.
അനു അവൾ വെറും പാവമാണ്. പെട്ടത്തരം അവളുടെ കൂടപ്പിറപ്പാണ് . ആ തെറ്റുകൾ ക്ഷമിച്ചു കൂടെ. അവളെ താൻ വേദനിപ്പിക്കുന്നുണ്ട് അതു നിർത്തണം . അവളോടൊപ്പം കുറച്ചു സമയം ചിലവയിക്കണം അവളും നിത്യയെ പോലെ അല്ലെ തനിക്ക് . മുറപ്പെണ്ണാണെങ്കിൽ കൂടിയും ഒരു സൗഹൃദം അവൾ അർഹിക്കുന്നില്ലേ. നിത്യ അവൾക്കിത് ഉൾക്കൊള്ളാൻ കഴിയില്ല. അവളെ എങ്ങനെ സമ്മതിപ്പിക്കും. ചിന്തകൾക്ക് ഒടുവിൽ ഞങ്ങൾ ടൗണിലെത്തി.
അവൾക്കു വേണ്ട സാധനങ്ങൾ എല്ലാം അവൾ വാങ്ങുന്നത് വരെ ഞാൻ പോസ്റ്റ് ആയി എന്നു പറയുന്നതാണ് ശരി. പെണ്ണുങ്ങളുടെ പർച്ചേസ് എന്നത് ശരിക്കും ഒരു സമസ്യ തന്നെയാണ്. എടുത്താലും എടുത്താലും മതിവരില്ല കളർച്ചേജ് പുതിയ മോഡൽ ഡിസൈൻ വേറെ അങ്ങനെ നീണ്ടു പോകും അങ്ങനെ 5.30 ആയപ്പോയേക്കും ആ കൊടുങ്കാറ്റ് ശാന്തമായി.
ഞാൻ: അനു നമുക്കൊരു ചായ കുടിച്ചാലോ
ആ വാക്കുകൾ അവൾക്കു തൽകിയ ആനന്ദം പറഞ്ഞറിയിക്കാൻ ആവില്ല എന്ന് അവളുടെ മുഖത്ത തെളിഞ്ഞ പ്രഭയിൽ നിന്നും എനിക്കു തന്നെ വ്യക്തമായി. ആയിരം സൂര്യൻ ഒന്നിച്ചുദിച്ച പോലെ അവളുടെ മുഖം തെളിഞ്ഞു നിന്നു. കവിളുകൾ രക്തവർണ്ണമയമായി കണ്ണുകളിൽ നാണം കളിയാടി വാക്കുകൾക്കായി പരതുന്ന ചുണ്ടുകൾ. സത്യത്തിൽ ഇതെല്ലാം എനിക്കും പുതിയ അനുഭവമായിരുന്നു.
ഒന്നു ഞാൻ സ്വയം മനസിലാക്കുകയായിരുന്നു. എന്നോടൊപ്പം ചില നിമിഷങ്ങൾ അവൾ ആഗ്രഹിക്കുന്നു. എന്നിൽ നിന്നും സ്നേഹം നിറഞ്ഞ വാക്കുകൾ പ്രതീക്ഷിക്കുന്നു. അവളുടെ ആ കൊച്ചു കൊച്ചു പ്രതീക്ഷകൾ അനിവാര്യമാണ്. ഞാൻ അവരുടെയും ഏട്ടനാണ് അവളുടെ അവകാശങ്ങൾ തിരസ്കരിച്ച് ഞാൻ അനീതി കാണിക്കുവല്ലേ
ഞങ്ങൾ ഒരു കോഫി ഷോപ്പിൽ കയറി ചായയും ബർഗറും കഴിച്ചു. സന്തോഷത്തോടെ അവൾ അത് കഴിക്കുമ്പോൾ എൻ്റെ മനസും നിറഞ്ഞു . ഞാൻ എൻ്റെ നെഞ്ചിൽ പേറി നടന്ന കുറ്റബോധം എന്ന വലിയ ഭാരം ഇറക്കി വച്ച പ്രതീതി എനിക്കു കിട്ടി. മനസിനൊരു പ്രത്യേക ആശ്വാസം കൈവരിച്ചത് ഞാനറിഞ്ഞു.
വണ്ടിയിൽ കയറി വീട്ടിലേക്ക് പോകുമ്പോ മടി കൂടാതെ അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു'. നിത്യ അവൾ പുണരുന്ന പോലെ ഞാൻ അതും ആസ്വദിച്ചു. അനു അവൾ ഇപ്പോ നിത്യയെ പോലെയാണെനിക്ക് .
💬 Comments
View all comments