0%

Chapter Title : ഇണക്കുരുവികൾ 8 [വെടി രാജ]

അമ്മേ എന്നു വിളിച്ചു.
അമ്മ: എന്താടാ അവിടെ
നിത്യ: ഒന്നുമില്ല അമ്മേ
ഞാനടിച്ച അതേ നാണയത്തിൽ അവൾ മറുപടി തന്നപ്പോ എന്നിലും ചെറിയൊരു ചിരി വിടരാതിരുന്നില്ല എന്നാലും ഞാനത് മറച്ചു വെച്ചു.
നിത്യയെ ഞാൻ വേദനയാക്കിയ അവൾ എൻ്റെ മീശയിലാണ് പകരം വീട്ടാറ്. പക്ഷെ ഇന്നത് കുറച്ചു കൂടിപ്പോയി. പ്രാണൻ പോകുന്ന വേദന അനുഭവിച്ചപ്പോ ഞാനറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട നിത്യയുടെ മുഖവും കാർമേഘം മൂടിയിരുന്നു.
നിത്യ: സോറി ഏട്ടാ
അവൾ പറഞ്ഞത് ഞാൻ ചെവി കൊടുക്കാൻ നിന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അതും ഞാൻ ശ്രദ്ധിച്ചില്ല . ഞാൻ ശരിക്കും ദേഷ്യത്തിലാണെന്ന് പെണ്ണിനു മനസിലായി . എനി എന്താണ് വഴി എന്നത് അവൾക്കറിയാം ആവനാഴിയിലെ അവസാന അമ്പുകൾക്ക് അവൾ മൂർച്ച കൂട്ടി. പിന്നെ തുടങ്ങി എൻ്റെ കവിളിലും നെറ്റിയിലും ചുംബന മഴ. അവൾ എനിക്ക് ഉമ്മ തരുന്നത് വിരളമാണ്. കാര്യം കാണാനോ എന്നെ സമ്മതിപ്പിക്കാനോ അവളുടെ അവസാന ആയുധം അതു തന്നെയാണ്. അവൾ എനിക്കു ഉമ്മകൾ തരുന്നത് എനിക്ക് ഏറ്റവും ഇഷ്ടമാണെന്നും എനിക്കു സന്തോഷം അത് പകരുമെന്നും അവക്കറിയാം അതുകൊണ്ട് തന്നെ ആ ഉമ്മകൾക്ക് ഭയങ്കര ഡിമാൻ്റ് ആണ്. ഉമ്മകൾ കൂമ്പാരമായപ്പോ ഞാൻ പോലും അറിയാതെ ചിരിച്ചു പോയി.
നിത്യ : ഇപ്പോയാ സമാധാനമായത്
ഞാൻ: ആണോ
നിത്യ: നി മിണ്ടാണ്ടിരുന്നാ ഒരു രസവുമില്ല
ഞാൻ: ഓ പിന്നെ
നിത്യ: സത്യം , വേദനിച്ചപ്പോ നിനക്കെന്നെ തല്ലിക്കൂടേനൊ
ഞാൻ: തല്ലിനേ എനിക്കി ഉമ്മ കിട്ടുമോ മോളേ
നിത്യ: അയ്യടാ അപ്പോ അതിനുള്ള അടവേനി ഇത്
ഞാൻ : അങ്ങനെ ഒന്നുമില്ല
നിത്യ: ഉം ആയിക്കോട്ടെ
ഞങ്ങള ആശ്ചര്യപൂർവ്വം നോക്കുന്ന അനുവിനെയാണ് ഞാൻ കണ്ടത്
ഞാൻ: നീയെന്താടി പന്തം പോയ പെരുച്ചായിനെ പോലെ നോക്കുന്നത്.
അനു: എയ് അങ്ങനൊന്നുമില്ല
അതു കേട്ടതും നിത്യ ചിരിച്ചു തുടങ്ങി. ഞാൻ സമയം നോക്കിയതും 7.10 അയ്യോ സമയം കൊറേ ആയല്ലോ
ഞാൻ: അമ്മാ ഫുഡ്
അമ്മ വേഗം അടുക്കളയിൽ നിന്നും പുറത്തു വന്നു എന്നെ നോക്കി
അമ്മ: ഇന്നെന്തേ പറ്റി
ഞാൻ: നോട്സ് ഉണ്ടാക്കാനുണ്ട് ഇപ്പോ തിന്നാ 10 മണി വരെ ഇരിക്കാ എന്നാലെ തീരു
അമ്മ എനിക്കു ഫുഡ് തന്നു . പെട്ടെന്നു കഴിച്ചു തീർത്ത് ഞാൻ റൂമിലേക്ക് ഓടി. വാതിലടച്ച് കുറ്റിയിട്ട് ഞാൻ ഫോണെടുത്തു . 7.25 ഞാൻ

💬 Comments

View all comments