Chapter Title : ഇണക്കുരുവികൾ 8 [വെടി രാജ]
മാത്രം എന്നെ നോക്കി കണ്ണുരുട്ടി.
നിത്യ: അതെ ഇത് എൻ്റെ അമ്മ കൂടിയാ അങ്ങനെ ഒറ്റക്കു സ്വന്തക്കണ്ട
ഞാൻ: ആണോ, ടി എന്നെങ്കിലും നി സ്വന്തം ഇഷ്ടത്തിന് ഇതുപോലെ അമ്മയെ കെട്ടിപ്പിടിച്ചിട്ടുണ്ടോ
നിത്യ: ഇല്ലെ അമ്മേ ഇല്ലേ
അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി.
ഞാൻ: ഒന്നു പോടി കള്ളം പറയാതെ
നിത്യ: ടാ തെണ്ടി ആരാടാ കള്ളം പറഞ്ഞത്
അമ്മ: നിത്യാ
നിത്യ: ദേ നോക്കമ്മാ ഇവനെന്നെ കളിയാക്കാ
അമ്മ: തൊടങ്ങി രണ്ടും കൂടെ . അടങ്ങി ഇരുന്നോണം രണ്ടും കൂടി
നിത്യ: ഞാനെനി മിണ്ടൂല . പോടാ പട്ടി
അവൾ കരച്ചിലിൻ്റെ വക്കിലെത്തി ഞാൻ വേഗം അമ്മയിൽ നിന്നും അകന്ന് അവളെ മാറിലേക്ക് ചേർത്തു
അമ്മ: അവളെ വെറുതേ കരയിപ്പിക്കും ചെക്കൻ. കരഞ്ഞാ പിന്നെ ഒടുക്കത്ത സ്നേഹവും
നിത്യ: അമ്മക്കതിനെന്താ എൻ്റെ ഏട്ടനല്ലെ
അമ്മ: കണ്ടൊ കണ്ടോ ഏട്ടനെ പറഞ്ഞപ്പോ അവക്ക് പൊള്ളി
നിത്യ: ആ പൊള്ളും ഏട്ടൻ വാ നമുക്ക് പോവാം
അമ്മ: ടീ വിളക്കു കത്തിക്കെടി
നിത്യ: അതമ്മേടെ മറ്റേ മോളോട് പറഞ്ഞാ മതി.
അമ്മ മൂക്കത്തു വിരലു വെച്ചു പോയി
അനു: അമ്മേ ഞാൻ കത്തിച്ചോളാ
പോകുമ്പോ അനുവിൻ്റെ ശബ്ദം ഞങ്ങൾ കേട്ടിരുന്നു.
ഞങ്ങൾ നേരെ പോയി ടിവി കണ്ടിരുന്നു. അനു വിളക്കു കത്തിച്ച് കൊലായിയിൽ വെച്ചപ്പോ ഞങ്ങൾ രണ്ടും പാഞ്ഞു വിളക്കൊന്നു തൊഴുതു തിരികെ പാഞ്ഞു വന്നു സോഫയിലിരുന്നു. അനു നാമജപം ഒക്കെ കഴിഞ്ഞു സോഫയിൽ എനിക്കരികിലിരുന്നു. അപ്പോഴേക്കും നിത്യ തലയുയർത്തി അവളെ നോക്കി. അവളിലെ കുശുമ്പു തല പൊക്കുന്നത് മനസിലായതു കൊണ്ട് ഞാൻ പെട്ടെന്നു തലക്കിട്ട് ഒരു കൊട്ടു കൊടുത്തു
നിത്യ: അയ്യോ അമ്മേ
അമ്മ: എന്താ അവിടെ
ഞാൻ : ഒന്നുമില്ല അമ്മേ
അനു അതു കണ്ട് ചിരിക്കുന്നുണ്ട്
നിത്യ: എടാ നാറി നീ എന്നെ കുത്തിയല്ലേ
ഞാൻ: എന്തിനാന്ന് നിനക്കറിയാലോ വാക്ക് തെറ്റിക്കരുത്
പിന്നെ അവൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം നിശബ്ദതയോടെ അനുസരണയോടെ അവൾ എൻ്റെ മാറിൽ ചാഞ്ഞിരുന്നു. പക വീട്ടാൻ അവളുടെ സൈക്കോളജിക്കൽ മൂവ്മെൻ്റ് മനസിലാക്കാൻ ഞാൻ വൈകിയിരുന്നു. ഇരയുടെ മുന്നിലേക്ക് കുതിക്കാൻ സമയം കാത്തിരുന്ന ചീറ്റ പുലി പിന്നോട്ട് നീങ്ങുന്നത് പോലെ അവൾ എൻ്റെ മാറിൽ ചാഞ്ഞത്. കൃത്യ സമയം നോക്കി അവൾ എൻ്റെ മീശ പിടിച്ചു വലിച്ചതും അപ്രതീക്ഷിത വേദനയിൽ ഞാൻ ഉച്ചത്തിൽ
💬 Comments
View all comments