Chapter Title : ഇണക്കുരുവികൾ 8 [വെടി രാജ]
ഭാവ വ്യതിയാനങ്ങളോ കണ്ടില്ല. അവൾ പഠിച്ച കള്ളിയാണ് ജിൻഷയുടെ ആ കമൻ്റ് കേട്ടു ഞാൻ ചിരിച്ചു പോയി.
ജിൻഷ : മോൻ ചിരിക്കണ്ട എനി അനുഭവിക്കാനുള്ളത് മോനാ
ആ വാക്കുകൾ എൻ്റെ ചിരിയെ മാച്ചു കളഞ്ഞു.
ജിൻഷ: അതെ ഇയാളുടെ മാളു ഈ കോളേജിൽ തന്നാ പഠിക്കുന്നേ
ഞാൻ: അതു ഞാനും ഇന്നാ അറിയുന്നത്
ജിൻഷ: എനിയിപ്പോ ഇവിടെ മരം ചുറ്റി പ്രേമം ഒക്കെ കാണാലോ
ഞാൻ: നടന്നതു തന്നെ
ജിൻഷ: അതെന്താ
ഞാൻ: നിത്യയെ താൻ മറന്നൊ
ജിൻഷ: അതിൽ ഞാൻ ഹെൽപ്പ് ചെയ്യാ
ഞാൻ: എന്നാ പൊളി
ജിൻഷ : ഇന്നത്തെ ക്ലാസ് പോയി കിട്ടി
ഞാൻ: അയ്യോ നിത്യ ചോദിക്കില്ലെ നീ എവിടാരുന്നു എന്നൊക്കെ
ജിൻഷ: അതൊക്കെ ഞാൻ നോക്കിക്കോളാ ഇയാള് മാളുനെ കണ്ട് പിടിക്ക്
അവളുടെ ആ കളിയാക്കൽ ശരിക്കും എനിക്കും ഇഷ്ടമായി. കോളേജ് വിടാനുള്ള സമയം അടുത്തതിനാൽ ഞങ്ങൾ വിട വാങ്ങി. സൗഹൃദം പ്രണയമായി പരിവർത്തനം ചെയ്ത കഥകൾ ഒരു പാട് കേട്ടിട്ടുണ്ട് എന്നാൽ ആദ്യമായി എൻ്റെ ജീവിതത്തിൽ പ്രണയം സൗഹൃദമായി പരിവർത്തനം ചെയ്തു. പോകുന്ന വഴി ജിൻഷ എന്നെ വിളിച്ചു
ജിൻഷ: ഏട്ടാ
ഞാൻ: എന്താ
ജിൻഷ: ഞാൻ ഒരു കാര്യം പറഞ്ഞാ ചൂടാവുമോ
ഞാൻ : ഇല്ല പറ
ജിൻഷ : എനിക്ക് ഒരാഗ്രഹം ഉണ്ട് അത് മാത്രം സാധിച്ചു തരുമോ
ഞാൻ: എന്താ പറ
ജിൻഷ: കേട്ടിട്ട് പറ്റില്ല എന്നു പറയരുത്
ഞാൻ: ഇല്ല നി പറ
ജിൻഷ: എൻ്റെ ആദ്യ ചുംബനം അത് ചേട്ടനായിട്ടു തന്നെ വേണം
അതു പറയുമ്പോൾ അവൾ നാണത്താൽ ആടിയുലയുന്നുണ്ടായിരുന്നു
ജിൻഷ: പ്ലീസ് പറ്റില്ല എന്നു മാത്രം പറയരുത്
ഞാൻ ഒരു വല്ലാത്ത അവസ്ഥയിലാണ് മാളു അവൾ ഇവിടുണ്ട് ആ കണ്ണുകൾ നിഴലായി എന്നെ പിന്തുടർന്നു കെണ്ടേ ഇരിക്കും. അതാണെൻ്റെ പേടി.
ജിൻഷ: ഏട്ടനെനിക്ക് വാക്കു തന്നതാ ഒറ്റ പ്രാവിശ്യം ഓർമ്മയിൽ സൂക്ഷിക്കാൻ അതെങ്കിലും എനിക്ക്
മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു നിമിഷങ്ങൾ പാഞ്ഞു കൊണ്ടിരുന്നു. പ്രതീക്ഷയുടെ തീ നാളം ജിൻഷയുടെ മിഴികളിൽ തെളിഞ്ഞു കാണാം.. എൻ്റെ ഫോണിൽ അടുത്ത മെസേജ് വന്നു നോക്കിയപ്പോ മാളു.
" കൊടുത്തോ എനിക്കു പ്രശ്നമില്ല ആ പാവത്തിൻ്റെ ഒരാഗ്രഹം അല്ലെ. അതെങ്കിലും സാധിച്ചു കൊടുക്ക് "
ഞാൻ പെട്ടെന്നു ചുറ്റും നോക്കി ഇല്ല ആരും ഞങ്ങൾക്ക്
💬 Comments
View all comments