0%

Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]

ഒരംശം പോലും അവളിലില്ല.
സത്യത്തിൽ ഞാൻ നിനക്കു ചേരുന്നവനാണോ വാവേ . എനിക്ക് നിന്നെ സ്നേഹിക്കാൻ അർഹതയുണ്ടോ . തെരുവിലെ ചാവാലി പട്ടിയുടെ വില പോലും ഇന്നെനിക്കില്ല. നിൻ്റെ വാക്കുകൾ കേട്ട നിമിഷം ഞാൻ തിരിച്ചറിഞ്ഞ സത്യമാണത്. ഒരിക്കലും അണയാത്ത തീ നാളമായി നീ എന്നിൽ പ്രകാശം പരത്തുന്നു. പ്രണയ വർഷമായി നീ എനിക്കായി പെയ്യാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായി . ഇന്നാണതിൽ നനയാൻ എനിക്കു കഴിഞ്ഞത്. അനന്ത സാഗരം പോലെ നിന്നിലെ പ്രണയത്തിനു മുന്നിൽ പൊട്ടക്കിണറ്റിൽ കിടന്ന തവളക്കു സമാനം ഞാൻ. ഞാൻ ആ ചെറിയ ലോകം മാത്രം കണ്ടു. നിന്നെ, നീയെന്ന വലിയ ലോകത്തെ ഞാൻ അറിയാതെ പോയി അതെൻ്റെ തെറ്റ്.

" മുത്തശ്ശി കഥയിലെ കണ്ണനും രാധയും അവരിലുടെയാണ് പ്രണയമെന്തെന്ന് ഞാൻ അറിഞ്ഞത് . എൻ്റെ ഈ കണ്ണൻ്റെ രാധയാകാൻ എനിക്കാവുമോ. ശിവനെ സ്വന്തമാക്കിയ പാർവ്വതിയെ പോലെ നിഷ്ഠയോടെ എൻ്റെ ഹൃദയത്തിൻ്റെ മൂർത്തിയെ ഞാൻ പൂജിക്കാം. ഒരു പനിനീർ പുഷ്പം കൈയ്യിലേന്തി രാജകുമാരനെ പോലെ എനിക്കായ് നീട്ടുന്ന ഒരു നിമിഷം എൻ്റെ മനസിലുണ്ട്. എൻ്റെ കണ്ണൻ്റെ നാവിൽ തുമ്പിൽ നിന്നും ഞാൻ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ഉണ്ട്. കാത്തിരിക്കാം ഈ ജൻമം മുഴുവൻ ആ വാക്കിനായി . ഈ പൊട്ടിപ്പെണ്ണിനു തോന്നിയ ഇഷ്ടം മുഖത്തു നോക്കി പറയാനുള്ള കഴിവില്ലാതെ പോയി. എൻ്റെ ഹൃദയം വാക്കുകളാൻ ഞാൻ സമർപ്പിക്കുന്നു. ജൻമം മുഴുവൻ നീളുന്ന ഒരു കുട്ടിനായി. എൻ്റെ മാത്രം കണ്ണനെ നെഞ്ചിലേറ്റിയ സ്വന്തം രാധ"

അന്നവൾ എനിക്കായ് എഴുതിയ പ്രേമലേഖനത്തിലെ വരികൾ. ഒരു എട്ടാം

💬 Comments

View all comments