0%

Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]

ക്ലാസ്സുക്കാരി എഴുതിയതാണെന്ന് വിശ്വസിക്കാൻ ' കഴിയാത്ത അത്ര മനോഹരം. വാക്കുകൾ കൊണ്ട് അവൾ ശരിക്കും അവളുടെ ഹൃദയം തന്നിരുന്നു എനിക്ക് അതു കാണാതെ പോയതല്ല. ബാല്യത്തിൻ്റെ ചാപല്യമായി കണ്ടു പോയി. ആ വാക്കുകളിൽ വ്യക്തമായിരുന്നു അത് ചാപല്യമല്ല എന്ന്, എന്താ അന്നെനിക്ക് തോന്നിയില്ല. പക്ഷെ അതിലെ ഓരോ വരികളും മനസിൽ കുറിച്ചിട്ടിരുന്നു. ആ വാക്കിലെ യഥാർത്ഥ പ്രണയമാവാം അല്ലെങ്കിൽ അതിലെ അർത്ഥ തലങ്ങളാവാം എന്നെ ആകർക്ഷിച്ചത്.
അഞ്ചു കൊല്ലം ഒരു തപസ്സ് പോലെ എന്നെ പ്രണയിച്ചവൾ. സത്യത്തിൽ ശിവനെ സ്വന്തമാക്കാൻ പാർവ്വതി ദേവി യാദനകൾ നേരിട്ട പോലെ . ഈ വിലയറ്റ നാണയത്തുണ്ടിനായി അവൾ 5 കൊല്ലം ഹോമിച്ചു കളഞ്ഞു. മനസും ശരീരവും തന്നിൽ അർപ്പിച്ച് മൃത സമാനമായ ജീവിതം ജീവിച്ച അഞ്ചു വർഷങ്ങൾ. താൻ സന്തോഷത്തിൽ ആറാടുമ്പോൾ കണ്ണു നീരാൽ തന്നെ പുണർന്ന മിഴികൾ. അവൾ ഇനെന്നിൽ ലയിച്ചു എന്നിലെ ഓരോ അംശവും അവൾക്കായി തുടിക്കുന്നു.
കഴിഞ്ഞ കാലം തിരിത്തിക്കുറിക്കുവാൻ എനിക്കാവില്ല. പകരം എനിയുള്ള നാളുകൾ നിന്നെ സ്നേഹം കൊണ്ടു ഞാൻ വീർപ്പു മുട്ടിക്കും. ആ കണ്ണുകൾ ഒരിക്കലും ഈറനണിയാൻ ഞാൻ അനുവദിക്കില്ല. എൻ്റെ മാറിൻ്റെ ചൂടിൽ എന്നും താരാട്ടു പാടിയുറക്കും . നീ ആഗ്രഹിച്ചു പൊൻ താലി ചാർത്തി നിന്നെ ഞാൻ സ്വന്തമാക്കും. നീയാകുന്ന പ്രണയ ഗർത്തത്തിൻ്റെ ആഴങ്ങൾ ഞാൻ തേടും . എന്നിലെ പ്രണയ സാഗരത്തിൽ നീ നീരാടാൻ ഒരുങ്ങി ഇരുന്നോ പെണ്ണെ.
വീണ്ടും എൻ്റെ ഫോൺ ശബ്ദിച്ചു. മാളുവിൻ്റെ മെസേജ് വന്നു. അശാന്തമായ മനസിനെ ശാന്തമാക്കുന്ന ദേവരാഗമാണ് ഇപ്പോ എനിക്കീ നോട്ടിഫിക്കേഷൻ

💬 Comments

View all comments