0%

Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]

ടോൺ
ഹലോ അവിടുണ്ടോ കുഞ്ഞൂസെ
ഉണ്ട് പിന്നെ ഞാൻ വിളിച്ചാ സംസാരിക്കാൻ പറ്റോ
ഇപ്പഴോ
ആ ഇപ്പോ
അതു വേണോ
എന്തേ പറ്റില്ലേ എൻ്റെ ഒരാഗ്രഹാ
ഞാനിപ്പോ മെസേജ് അയക്കാ എന്നിട്ടു വിളിച്ചാ മതി
ശരി ഞാൻ വെയ്റ്റ് ചെയ്യാ
അവൾ അതു സമ്മതിക്കുമെന്നു കരുതിയതല്ല. എനിക്കു വേണ്ടി അവൾ അതും സമ്മതിച്ചു. ആ സമ്മതം എന്നിൽ ഉണർത്തിയ സന്തോഷം അതു പറഞ്ഞറിയിക്കാൻ കഴിയില്ല.
മഴക്കു മുന്നെ വേഴാമ്പൽ പക്ഷി പാടി തുടങ്ങി. പ്രകൃതിയിൽ നവവധുവിൻ്റെ നാണത്തിൻ ശേഭയുണർന്നു. ജലധാരയൊരുങ്ങും മുന്നെ നടരാജനെ തൊഴുതു വരവേൽപ്പിനായി മയിലുകൾ വർണ്ണശഭലമാം ചിറകുകൾ വിടർത്തി ആനന്ത നൃത്തമാടി. സ്വാഗത കച്ചേരിക്ക് പക്കവാദ്യം പോലെ തവളകൾ സ്വരസ്ഥാനം തേടി. ആകാശം കാർമേഘ പന്തലു വിരിച്ചു. മന്ദമാരുതി ആരെയോ തേടി പതിയെ നടന്നകന്നു. പ്രകൃതിയെ രമിക്കാൻ കൊതിയോടെ ജലധാര ഒഴുകി വന്നു. ആദ്യ സ്പർഷനം തന്നെ അവളിലെ മധുപാത്രം ഒഴുകാനിടയായി, ആ നറുമണം മണ്ണിൻ്റെ പുതുമണമായി പരന്നു.
അവളുടെ ശബ്ദം ഇന്നു ഞാൻ കേൾക്കുവാൻ ഒരുങ്ങുകയാണ് . അവളുടെ ആദ്യ സ്വരം അത് കുഞ്ഞൂസെ എന്നാവണമേ എന്നു പ്രാർത്ഥിച്ചു. സത്യത്തിൽ അവളിലെ ശബ്ദവീചികളെ സ്വയം ഉൾക്കൊള്ളുവാൻ വെമ്പുന്ന മനസ്. പാറി പറക്കുകയാണ് സ്വപ്ന ലോകത്ത്
അവളുടെ മെസേജ് വന്നു
വിളിച്ചോ
ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു. ഫോൺ റിംഗ് ചെയ്യുമ്പോ എൻ്റെ ഹൃദയം തുടിച്ച തുടിക്കൽ . ഒരു വല്ലാത്ത ഫീൽ ഫോൺ എടുത്തതും അവൾ പറഞ്ഞു.
കുഞ്ഞൂസെ
എൻ്റെ മനസറിഞ്ഞ എൻ്റെ നല്ല പാതി നിയാണ് മനസെന്നോടു പറഞ്ഞ പോലെ

💬 Comments

View all comments