Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]
അന്നും ഇന്നും എന്നും ആ മനസ് ഏട്ടനു മാത്രമായിരുന്നു.
വാവേ..... നീ
ഞാൻ പത്തിലെത്തിയപ്പോ മുതൽ എനിക്ക് ഒരു പാട് പ്രോപ്പോസൽ വന്നു തുടങ്ങി. അവരൊക്കെ എന്നോട് ഇഷ്ടമാണെന്നു പറയുമ്പോയൊക്കെ മനസിൽ ഓടി വന്നത് ചേട്ടൻ മാത്രമാ
എടി നീ കരയുവാണോ
അല്ല ചേട്ടാ, കരഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം ഏട്ടനെ ഓർമ്മ വരുമ്പോയൊക്കെ ആ കത്തു കീറി കളഞ്ഞ നിമിഷങ്ങളോർത്ത് എന്നോടു പറഞ്ഞ വാക്കുകൾ ഓർത്ത്
വാവേ.... സോറി
എന്തിനാ കുഞ്ഞൂസെ സോറി. എന്നെ സ്നേഹിക്കാനും കരയിക്കാനും ഞാൻ മനസറിഞ്ഞ് അനുവാദം തന്നത്.ഏട്ടനു മാത്രമല്ലേ
നീ ഇങ്ങനെ എന്നെ സ്നേഹിക്കല്ലേ എനിക്കത് താങ്ങുന്നില്ല
അതിനു ഞാൻ സ്നേഹിച്ചു തുടങ്ങിട്ടില്ലല്ലോ ഇപ്പഴേ ഇങ്ങനായാൽ എങ്ങനാ മോനെ
അറിയില്ലടോ ഒരിക്കൽ തന്നെ വേദനിപ്പിച്ചിട്ടും തനിക്കെങ്ങനെ എന്നെ സ്നേഹിക്കാൻ പറ്റുന്നേ
ഞാൻ പറഞ്ഞല്ലോ ചേട്ടാ ഞാൻ ഈ സ്നേഹം സത്യത്തിൽ ഒരിക്കലും തിരിച്ചു പ്രതീക്ഷിച്ചിട്ടില്ല. പക്ഷെ എൻ്റെ മനസും ശരീരവും എന്നോ ഏട്ടനു സമർപ്പിച്ചതാണ്.
വാവേ.......
സത്യത്തിൽ ഈ നിമിഷങ്ങൾ അത്രയും എൻ്റെ മിഴികൾ ഒഴുകുകയായിരുന്നു. മനസിൽ ദുഖത്തിൻ്റെ കാർമേഘങ്ങൾ ഒന്നുചേർന്ന് ഒരു വിങ്ങലായി പുറത്തേക്ക് ഒഴുക്കൽ വഴി തേടുകയാണ്. കാർമേഘങ്ങൾ പെയ്തിറങ്ങിയ ജലധാര ഇപ്പോ എൻ്റെ മിഴികളിലൂടെ പുറത്തേക്കൊഴുകുകയാണ് ശാന്തിയുടെ മേച്ചിൽപുറങ്ങൾ തേടി.
എൻ്റെ കൂടെ പഠിക്കുന്ന ആൺകുട്ടികൾ പോലും സൗഹൃദത്തോടെ എൻ്റെ ദേഹത്ത് ഒന്ന് സ്പർഷിക്കുന്നതു പോലും എനിക്കു അരോചകമായിരുന്നു. എന്നും ഈ മനസ് കൊതിച്ചത് ഒരു പുരുഷൻ്റെ സ്പർഷനമാണ്. അതിനുടമയോ എന്നിൽ നിന്നും എത്തിപ്പിടിക്കാവുന്നതിനും അപ്പുറം അത്രയും വലിയ അകലം എൻ്റെ അവസ്ഥ എനിക്കേ അറിയു.
വാവേ
💬 Comments
View all comments