Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]
എനി നീ കരയരുത് എനിക്കത് താങ്ങാനാവില്ല. ഒരിക്കലും ഈ മിഴികൾ നനയുവാൻ ഞാൻ എനിയൊരിക്കലും ഇടവരുത്തില്ല.
കുഞ്ഞൂസിന് സങ്കടായോ പോട്ടെ അതു വിട്ടു കള
ഞാനിങ്ങനെ അകന്നു നിന്നപ്പോയും നിനക്കെങ്ങനെ എൻ്റെ കാര്യങ്ങൾ അറിയാൻ കഴിയുന്നെ
അതിന് കുഞ്ഞൂസ് അല്ലേ അകന്നു നിന്നത് ഞാനല്ലല്ലോ
എന്നു വെച്ചാ എനിക്കൊന്നും മനസിലായില്ല
കുഞ്ഞൂസിനെ കാണാത്ത ഒരു ദിവസം പോലും എൻ്റെ ലൈഫിൽ ഉണ്ടായിട്ടില്ല
പക്ഷെ എങ്ങനെ
ചിലപ്പോ പ്രാക്ടീസ് കഴിഞ്ഞ് 7.3o ഇറങ്ങി വരുമ്പോ ഞാൻ അകലെ നിന്ന് ഞാൻ കാണാറുണ്ട്. അല്ലെ വയലിൽ കളിക്കുമ്പോ ഞാൻ ഏറെ നേരം നോക്കി നിൽക്കും. അവിടുള്ള മരങ്ങളുടെ മറവിൽ മിക്ക ദിവസവും ഒരു കാഴ്ചക്കാരിയായി ഞാനുണ്ടായിരുന്നു. പിന്നെ കായലോരത്ത് അവിടെയും ഞാൻ വന്നിട്ടുണ്ട് ഒരുപാടു വട്ടം
അറിയാതെ പോയി വാവേ എന്നെ പിന്തുടരുന്ന ആ മിഴികളെ
അതു സാരമില്ല വിട്ടു കള മനുഷ്യാ
എന്നാലും നിനക്കെന്നോടു പറഞ്ഞു കൂടായിരുന്നോ. ഇഷ്ടമാണെന്ന്
പറയണമെന്ന് പലവട്ടം കൊതിച്ചതാ
പിന്നെ എന്തേ നീ പറയാതിരുന്നേ
അന്നു ഞാൻ ചെറിയ കുട്ടിയെന്നു പറഞ്ഞ് ഒഴിവാക്കി. എനി ഞാൻ പറഞ്ഞാ ചിലപ്പോ ഇഷ്ടമല്ല എന്നു പറഞ്ഞാ അതെനിക്ക് താങ്ങാനാവില്ല.
വാവേ... നീ.
ഒരുപാടു കൊതിച്ചിരുന്നു. ഈ സ്നേഹത്തിനായി, കാത്തിരുന്നാലും എനിക്കതു കിട്ടിയല്ലോ എനിക്കതു മതി. അതു മാത്രം.
ഞാനൊരു കാര്യം ചോദിക്കട്ടെ
അതിന് ഏട്ടനെൻ്റെ അനുവാദം വേണോ
ആ മറുപടി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് ഞങ്ങൾ വല്ലാതെ അടുത്തു കഴിഞ്ഞു. എന്തും പറയാം ഞങ്ങൾക്കിടയിൽ ഒളിമറകൾ ഇല്ലാതായിരിക്കുന്നു.
അന്ന് എട്ടിൽ പഠിക്കുമ്പോ എന്നെ കണ്ടതും ഇഷ്ടം
💬 Comments
View all comments