Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]
തോന്നുക എന്നു പറഞ്ഞാൽ ഇപ്പോഴും എനിക്കു വിശ്വസിക്കാനാവുന്നില്ല.
അതിന് കണ്ടതും പ്രേമം പൊട്ടി മുളച്ചതൊന്നുമല്ല
പിന്നെ
അതൊക്കെ പറയണോ. ഏട്ടന് ഒന്നും ഓർമ്മയില്ലേ
നീ ലെറ്റർ തന്നതൊക്കെ ഓർമ്മയുണ്ട് പക്ഷെ എന്നെ നിനക്കിഷ്ടായതെങ്ങനെ എന്നറിയണം എന്നു തോന്നി.
ശരി, ഞാൻ പറയാം
ഞാൻ അറിയാൽ കൊതിച്ച കാര്യം അവളിൽ നിന്നും കേൾക്കുവാൻ പോകുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്. ഈ നിമിഷം എൻ്റെ മനസും മിഴികളും ഒരുങ്ങി ഇരിക്കുവാണ് അവളുടെ മെസേജിനായി. ടൈപ്പിംഗ്..... എന്നു കാണുന്നുണ്ട് . വല്ലാത്ത നിമിഷങ്ങൾ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രതീതി. സത്യത്തിൽ അവൾ ടൈപ്പ് ചെയ്യുന്ന സമയമത്രയും എൻ്റെ ഹൃദയത്തിൽ പെരുമ്പറ മുഴക്കുകയാണ്. എൻ്റെ ഹൃദയത്തുടിപ്പുകൾ എൻ്റെ കാതുകളിൽ മുഴങ്ങുന്നത് ഞാൻ കേട്ടു. ഹൃദയ തുടിപ്പിൻ്റെ താളം ഉയർന്നു വേഗം കൂടി. നെറ്റിയിലുടെ വിയർപ്പുകണങ്ങൾ ഒഴുകി കവിളിനെ ചുംബിച്ചു ആരോടൊ പരിഭവം എന്ന പോലെ. ശരിര താപം ഉയർന്നു വന്നു. അഗ്നി പർവ്വത ലാർവ പോലെ എൻ്റെ വിയർപ്പു തുള്ളികൾ പോലും തിളച്ചു മറയുന്ന പോലെ.
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാൽ ജൂൺ 18 ഉച്ച സമയം 12.45 കഴിഞ്ഞു കാണും
അവളുടെ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു. അതു കൊണ്ട് തന്നെ എൻ്റെ ആശ്ചര്യം മറച്ചു വെക്കാതെ ഞാൻ ചോദിച്ചു
നിനക്ക് ആ ദിവസവും സമയവും ഒക്കെ ഓർമ്മയുണ്ടോ പെണ്ണേ .
കുറച്ചു നേരം അവൾ മറുപടി ഒന്നും തന്നില്ല പിന്നെ ടൈപ്പിംഗ് എന്നു കണ്ടപ്പോ എനിക്കു സമാധാനമായി.
പിന്നെ, ഓർക്കാൽ കൂടുതലൊന്നുമില്ലാത്ത എനിക്ക് എൻ്റെ ഈ കൊച്ചു ഓർമ്മകൾ
💬 Comments
View all comments