0%

Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]

അവയെ എന്നും താലോലിക്കുന്നതു കൊണ്ടാവാം ഇന്നും എല്ലാം ഓർമ്മയുള്ളത്
വാവേ നീയിങ്ങനെ എന്നെ കരയിപ്പിക്കല്ലേ.
അയ്യോ ഞാൻ കുറ്റപ്പെടുത്തിയതല്ല അറിയാതെ മനസിലുള്ളത് പറഞ്ഞു പോയതാ. എന്നാ ബാക്കി പറയട്ടെ.
ഉം പറ
എന്താ എന്നറിയില്ല ബാക്കി അറിയാനുണ്ടായിരുന്ന ആകാംക്ഷയെല്ലാം എവിടെയോ പോയി മറഞ്ഞു. അവളെ താൻ ഏറെ വേദനിപ്പിച്ചു എന്ന കുറ്റബോധം മാത്രം.
അന്ന് നല്ല മഴയുള്ള ദിവസം. ഉച്ച ഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ കുടയുമെടുത്ത് പൈപ്പിനരികിലെത്തി. കൈ കഴുകി കൊണ്ടിരിക്കുമ്പോ +2 പഠിക്കുന്ന ഒരു ഏട്ടൻ എൻ്റെ കുട തട്ടിപ്പറച്ചു . ആ മഴയിൽ ഞാൻ നനഞ്ഞു, സങ്കടം കൊണ്ട് ഞാൻ കണ്ണു പൊത്തി കരയുമ്പോ ഞാൻ കേട്ടു ഒരാൾ ആരെയോ തല്ലുന്ന ശബ്ദം കണ്ണു തുറന്നു നോക്കിയപ്പോ ഏട്ടൻ ആ കുടയെടുത്ത ഏട്ടനെ തല്ലി കുട പിടിച്ചു വാങ്ങി എനിക്കു നേരെ എറിഞ്ഞു തന്നു. പിന്നെ ആ ചേട്ടനെ പിന്നെയും തല്ലി. ഞാൻ കുട നുവർത്തി നേരെ ക്ലാസിലേക്കോടി.
ഇപ്പോ ഓർമ്മ വന്നു . അതു നീ ആയിരുന്നോ . എനിക്കു പോലും അറിയില്ലായിരുന്നു.
അതിന് അന്നെൻ്റെ മുഖത്തേക്കു പോലും നോക്കിയില്ലല്ലോ ദുഷ്ടൻ
ഇവളുടെ ഈ പരിഭവത്തിനു മുന്നിൽ ഞാൻ ചിരിക്കണോ അതോ ഇവളെ വേദനയാക്കിയതിന് ഞാൻ കരയണോ, ഇവളെന്ന ഈ അമൂല്യ നിധിയെ ഇത്രയും നാൾ നഷ്ടമാക്കിയതിന് ഞാൻ കരയുക തന്നെ വേണം. ഈ സ്നേഹം നുകരാതെ പോയ ,കൊഴിഞ്ഞ ദിനരാത്രങ്ങളെ ഞാനിന്ന് ശപിക്കുന്നു.
അല്ല ആ ഒരു തല്ലു തല്ലിയതിനാണോ പെണ്ണേ നീ എന്നെ പ്രേമിച്ചത്
അതൊന്നുമല്ല
പിന്നെ
ആ

💬 Comments

View all comments