Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]
തല്ലിനു മുന്നെയും ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട് പക്ഷെ ആ സംഭവത്തിനു ശേഷം ഞാൻ ഏട്ടനെ ശ്രദ്ധിക്കാൻ തുടങ്ങി. ഏട്ടനോട് താങ്ക്സ് പറയാൻ കൊറെ ശ്രമിച്ചു പക്ഷെ നടന്നില്ല. പക്ഷെ പിന്നിട് അങ്ങോട്ട് ഇടവേള സമയം മൊത്തം ഞാൻ ചേട്ടനെ ചുറ്റി പറ്റി തുടങ്ങി. രണ്ടു മാസങ്ങൾ കഴിഞ്ഞു. പലരും പറഞ്ഞില്ല എന്നേ ഉള്ളു അന്നും ആളൊരു കള്ള കണ്ണനല്ലെ. ഈ കണ്ണനെ ഇഷ്ടപ്പെടുന്ന ഗോപികമാരുടെ എണ്ണം കൂടുന്നത് ഞാൻ കണ്ടു. പല ചേച്ചിമാരുടെ സംസാരം ഞാൻ കേട്ടു . അവരെല്ലാം പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങി വരുകയാണ്. ചേട്ടൻ്റെ പെട്ടെന്ന് ചുടാവുന്ന സ്വഭാവം അവർക്കും പേടിയുണ്ട്. അങ്ങനെ എപ്പഴോ ഞാൻ പോലും അറിയാതെ ഞാൻ ഏട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നെയും ഒരു മാസം സമയമെടുത്തു അത് ചേട്ടനോട് പറയാൻ ഒരു ധൈര്യം കിട്ടാൻ . ഒടുക്കം മനസിൽ തോന്നിയത് ഒരു കടലാസിലെഴുതി ഏട്ടൻ്റെ കൈയ്യിൽ തന്നു.
അപ്പോ ഞാനതു കീറി കളയുകയും ചെയ്തു അല്ലെ
അതെ, അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നെ ചേച്ചിമാരുടെ ഒക്കെ ഇടയിൽ ഞാനൊരു പരിഹാസപാത്രമായി. സ്കൂൾ മാറണമെന്നു തോന്നി. പക്ഷെ ഏട്ടൻ അവിടുള്ള തോണ്ട്, പിന്നെ എന്നും കാണാൻ ആഗ്രഹം ഒരുപാടുള്ളത് കൊണ്ടു എല്ലാം ഞാൻ സഹിച്ചു.
വാവേ നിനക്കു ഞാൻ എന്താ പകരം തരാ എനിക്കു തന്നെ അറിയില്ല
എനിക്കീ സ്നേഹം മാത്രം മതി പിന്നെ
പിന്നെ എന്താ പറ
ഇപ്പോ ഒരാഗ്രഹം ഉണ്ട്
താൻ പറ എന്തായാലും ഞാൻ സാധിച്ചു തരും
ആ കൈ കൊണ്ട് എൻ്റെ കഴുത്തിലൊരു താലി ചാർത്തണം,
💬 Comments
View all comments