Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]
ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ വാവേ .... നി എന്തിനാടി എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്
സത്യത്തിൽ എനിക്ക് ഈ സ്നേഹം അനുഭവിക്കാൻ തന്നെ അർഹതയില്ല. അത് എൻ്റെ മനസ് പലവട്ടം എന്നോടു തന്നെ പറഞ്ഞു. ആ വാക്കുകൾ എല്ലാം ഇടം നെഞ്ചിൽ തറച്ചു കയറുകയായിരുന്നു.
ഞാൻ പിന്നെ ആരെയാ സ്നേഹിക്കണ്ടത്. എനിക്ക് എൻ്റെ ജിവനല്ലെ വലുത് . ഒന്നെനിക്കറിയാ ആ ഹൃദയം തുടിക്കുന്നത് വരയെ ഈ ഹൃദയം തുടിക്കു അത് എന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും.
അന്നു ഞാൻ നിന്നെ കടന്നു പോവുമ്പോ നീ ഒന്നും പറഞ്ഞില്ല, പിന്നെ നി മെസേജ് അയച്ചതെന്തിനാ എനിക്കതാ മനസിലാവാത്തത്
എനിക്കു പേടിയായിരുന്നു ഏട്ടാ ബിച്ചിൽ എട്ടൻ അനുഭവിച്ച വേദന മൊത്തം ഞാൻ കണ്ടതാ. രാത്രി ചിലപ്പോ എന്തെങ്കിലും ചെയ്താലോ എന്നു തോന്നി . എൻ്റെ പ്രാണൻ രക്ഷിക്കാൻ ഞാൻ കണ്ട വഴി അതായിരുന്നു.
അന്ന് ഞാൻ എന്തു ചെയ്യുമെന്ന് എനിക്കും അറിയില്ല ഒന്നറിയാ അന്നു നിൻ്റെ മെസേജു കൂടി വന്നില്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്കു ഭ്രാന്തു പിടിച്ചേനെ
ഞാനുള്ളപ്പോ എൻ്റെ കുഞ്ഞൂസിന് ഒന്നും വരില്ല അതിനു ഞാൻ സമ്മതിക്കില്ല.
ഏട്ടാ ഒരു 10 മിനിട്ട് ഞാനിപ്പോ വരാം അമ്മ വിളിക്കുന്നുണ്ട്
പോയിട്ടു വാ ഞാൻ കാത്തിരിക്കും.
അവൾ ഓഫ് ലൈൻ പോയപ്പോൾ ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞു പോയി . ഇതു വരെ അവൾ ആരെന്നറിയാൻ വെമ്പിയ മനസ് അവൾ ആരെന്ന സത്യം അറിഞ്ഞതു മുതൽ സ്വയം ശപിക്കുകയാണ്. അവൾ അനുഭവിച്ച വേദനയുടെ ആഴം ഇന്നു തനിക്കറിയാം.. ആ വേദനയുടെ തീവ്രത ഒരു തീച്ചൂളയായി തന്നെ ദഹിപ്പിക്കുകയാണ്.
💬 Comments
View all comments