Chapter Title : ഇണക്കുരുവികൾ 9 [വെടി രാജ]
എനി എനിക്കവളോട് ചെയ്യാനില്ല. എനിക്കറിയേണ്ടത് അപ്പോൾ അവൾ അനുഭവിച്ച മാനസിക അവസ്ഥയാണ്. എന്നെ സ്വയം ശപിച്ചു കൊണ്ട് ഞാൻ അവളോടു ചോദിച്ചു.
നിനക്കത് കേട്ടിട്ടു സങ്കടം വന്നില്ലെ പെണ്ണേ
പിന്നെ ,ഞാൻ തകർന്നു പോയിരുന്നു. എനിക്ക് തല ചുറ്റുന്നത് പോലെയൊക്കെ തോന്നി.
എന്നിട്ടു നിൻ്റെ കരച്ചിലൊന്നു കേട്ടതു പോലുമില്ല
ഞാൻ അങ്ങനെയാണ് ചേട്ടാ എല്ലാം ഉള്ളിൽ കൊണ്ടു നടക്കും. അന്നും ഞാൻ പൊട്ടിക്കരയുകയായിരുന്നു. നെഞ്ചത്തടിച്ച് അലമുറ ഇട്ടിരുന്നു . എക്ഷെ എല്ലാം മനസിലായിരുന്നു എന്നു മാത്രം. മിഴികൾക്ക് അഭിനയിക്കാൻ അറിയാത്തത് കൊണ്ടാവാം എൻ്റെ കണ്ണുകൾ മാത്രം വിളിച്ചു പറഞ്ഞത് ഞാൻ കരയുകയാണെന്ന്.
അവളുടെ മറുപടികൾ എനിക്കു ചാട്ടവാറടികളായിരുന്നു. ആ പ്രഹരങ്ങൾക്കു പോലും എൻ്റെ പാപങ്ങൾ തുടച്ചു മാറ്റാൻ കഴിയില്ല. ഏത് അഗ്നി പരീക്ഷയും നേരിടാൻ ഞാനൊരുക്കമാണ് ഗംഗയിൽ മുങ്ങി വന്നാലും കഴികികളയാനാവുമോ എൻ്റെ പാപങ്ങൾ.
വാവേ ... ഞാൻ എന്താ നിന്നോട് പറയാ
അതൊക്കെ പോട്ടെ, ഏട്ടന്നൊരു കാര്യമറിയോ അന്നു ഞാൻ ക്ലാസിൽ പോവാതെ കൂട്ടിരുന്നില്ലെ.
അന്ന് നി അതെപ്പോ
അന്ന് ഇഷ്ടമല്ല എന്നവൾ പറഞ്ഞപ്പോ ചേട്ടൻ നിന്ന ആ നിർത്തം പിന്നെ വണ്ടിയെടുത്ത് പോയ പോക്ക് എനിക്കും പേടിയായി അരുതാത്തത് എന്തോ നടക്കുന്നത് പോലെ പെട്ടെന്ന് ഒരു ഓട്ടോ പിടിച്ച് ഏട്ടനു പിന്നാലെ ഞാൻ വന്നിരുന്നു. ആ ബീച്ചിൽ മണലിൽ ഏട്ടൻ കിടക്കുമ്പോ ഒരു പത്ത് പതിനഞ്ചടി അകലത്തിൽ തലയിൽ ഷോൾ തട്ടമിട്ട് ഞാനിരുന്നിരുന്നു. പിന്നെ വൈകുന്നേരം ചേട്ടൻ പോയതിനു ശേഷാ ഞാനും പോയത്. എന്നെ താണ്ടി ചേട്ടൻ പോകുമ്പോ എനിക്കെന്തോ പറയാൻ പറ്റാത്ത ഒരവസ്ഥയായിരുന്നു.
💬 Comments
View all comments