0%

Chapter Title : ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]

Author : Master Read All Parts 308

എന്ന് പറഞ്ഞ എന്നെ ഇപ്പോള്‍ അമ്മ മച്ചി എന്ന് വിളിക്കുന്നു. അതിനര്‍ത്ഥം നന്ദേട്ടന്‍ അമ്മയോട് അങ്ങനെ പറഞ്ഞു എന്നല്ലേ? എനിക്ക് ഒന്നും വിശ്വസിക്കാന്‍ സാധിച്ചില്ല. എന്റെ നന്ദേട്ടന്‍ ഇത്ര ദുഷ്ടനാണോ? കണ്ണില്‍ ഇരുട്ട് കയറിയ ഞാന്‍ കുറെ നേരം ആ ഭിത്തിയില്‍ ചാരി നിന്നു. അമ്മ എന്തൊക്കെയോ പറയണുണ്ടായിരുന്നു; പക്ഷെ ഞാന്‍ ഒന്നും തന്നെ കേട്ടില്ല. “എന്താ പോകുന്നില്ലേ? ഇനി അവന്‍ വരുമ്പോള്‍ അവനെ ഈ കണ്ണീരു കാണിച്ച് മയക്കി ഇവിടെത്തന്നെ കൂടാനാണോ പ്ലാന്‍..” അമ്മയുടെ ഈര്‍ഷ്യയും പരിഹാസവും നിറഞ്ഞ വാക്കുകള്‍ എന്റെ നെഞ്ചില്‍ തുളച്ചുകയറി. ദുര്‍ബ്ബലമായ കാലടികളോടെ ഞാന്‍ എന്റെ മുറിയില്‍ കയറി. എന്റെയും നന്ദേട്ടന്റെയും സ്വര്‍ഗ്ഗമായിരുന്ന ഈ മുറി ഞാന്‍ ഉപേക്ഷിച്ചു പോകുകയാണ്. എന്റെ നന്ദേട്ടന് ഞാനിന്ന് വേണ്ടാത്തവളായി..മച്ചിയാണത്രേ ഞാന്‍, മച്ചി. അതെ നന്ദേട്ടാ ഈ ഇന്ദൂട്ടി ഇനി ജീവിതകാലം മൊത്തം മച്ചിയായിത്തന്നെ ജീവിക്കും. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷന്‍ എന്റെ നന്ദേട്ടന്‍ മാത്രമാണ്..നിറഞ്ഞൊഴുകുന്ന മിഴികളോടെ ഞാന്‍ അമ്മയോട് യാത്ര പോലും പറയാതെ ബാഗുമായി പുറത്തിറങ്ങി. ആരെയും നോക്കാതെ ധാരധാരയായി ഒഴുകിയിറങ്ങുന്ന കണ്ണീര്‍ കൊണ്ട് കാല്‍പ്പാദങ്ങളും മുറ്റവും നനച്ച് ഞാന്‍ റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ നന്ദേട്ടന്‍ മുന്‍പില്‍. “ഇന്ദൂ..നീ എവിടെ പോകുന്നു..” സ്കൂട്ടര്‍ സ്റ്റാന്റില്‍ വച്ചിട്ട് നന്ദേട്ടന്‍ ചോദിച്ചു. സംസാരിക്കാനുള്ള ശക്തി ഇല്ലാതെ ഞാന്‍ മുഖം കുനിച്ച് നിന്ന് ഏങ്ങലടിച്ചപ്പോള്‍ അമ്മയുടെ ശബ്ദം ഞാന്‍ പിന്നില്‍ കേട്ടു. “അവള് പോകട്ടെ മോനെ..പെണ്ണുങ്ങളുടെ കണ്ണീരില്‍ നീ ഇനിയും മയങ്ങല്ലേ..ഒരു മച്ചിയെ ഭാര്യയാക്കി ജീവിതം നശിപ്പിക്കേണ്ട ഗതികേട് നിനക്കില്ല..വഴി മാറിക്കൊടുക്ക്..തടയണ്ട” എന്റെ മനസ്സില്‍ എവിടെ നിന്നോ

💬 Comments

View all comments