0%

Chapter Title : ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]

Author : Master Read All Parts 310

അല്പം ധൈര്യം കടന്നുകയറി. ഞാന്‍ തല ഉയര്‍ത്തി നന്ദേട്ടനെ നോക്കി. എന്റെ കണ്ണുകള്‍ ആ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ നന്ദേട്ടന്‍ ഒന്ന് പതറി. “ആണോ നന്ദേട്ടാ..പറയൂ..ഞാന്‍ മച്ചിയാണോ? എന്റെ നന്ദേട്ടന്‍ ഒരു തവണ മാത്രം ആണെന്ന് ഒന്ന് പറയൂ..പിന്നെ ഒരിക്കലും എനിക്ക് ദുഖമുണ്ടാകില്ല..കാരണം എന്റെ നന്ദേട്ടന്‍ അങ്ങനെ കരുതുന്നെങ്കില്‍ ഒന്നല്ല, ഒരായിരം വട്ടം ഈ ജീവിതത്തില്‍ നിന്നും പോകാന്‍ നന്ദേട്ടന്റെ ഇന്ദൂട്ടി ഒരുക്കമാണ്..പറയൂ നന്ദേട്ടാ..പറയൂ..” നന്ദേട്ടന്‍ ദുര്‍ബ്ബലനെപ്പോലെ എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞു വരുന്നത് കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടി. എന്റെ നന്ദേട്ടന്‍ കരയാന്‍ പാടില്ല. അറിയാതെ ആ കണ്ണീര്‍ തുടയ്ക്കാന്‍ ഉയര്‍ത്തിയ കൈ വേഗം ഞാന്‍ പിന്‍വലിച്ചു. ഇല്ല എനിക്കതിനുള്ള അവകാശമില്ല. ഞാന്‍ മച്ചിയാണ്. “ഞാന്‍ പോവ്വാ നന്ദേട്ടാ..നന്ദേട്ടന് ദൈവം നല്ലത് മാത്രമേ വരുത്തൂ..ഞാന്‍..ഞാന്‍ നമ്മുടെ ഓര്‍മ്മകളുമായി ജീവിച്ചോളാം..മരിക്കുവോളം..” പുഞ്ചിരിക്കാന്‍ വിഫലമായി ശ്രമിച്ചുകൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോള്‍, നിറഞ്ഞു നിന്ന കാര്‍മേഘം പൊടുന്നനെ പെയ്തിറങ്ങിയത്‌ പോലെ നന്ദേട്ടന്‍ പൊട്ടിക്കരഞ്ഞു; കുട്ടികളെപ്പോലെ. “നന്ദേട്ടാ..എന്തായിത്..ആള്‍ക്കാര് കാണും..വീട്ടിലേക്ക് പോകൂ..പ്ലീസ്” ഞാന്‍ കെഞ്ചി. നന്ദേട്ടന്‍ കൈകള്‍ കൂപ്പി എന്നെ നോക്കി നിഷേധാഭാവത്തില്‍ തലയാട്ടിക്കൊണ്ട് കരഞ്ഞു. “മാപ്പാക്കണം ഇന്ദൂ..മാപ്പാക്കണം..നിനക്ക് ഒരു കുഞ്ഞിനെ നല്‍കാനുള്ള കഴിവ് എനിക്കില്ല..ഞാന്‍ കാരണം നിന്റെ ജീവിതം നശിക്കേണ്ട എന്ന് കരുതി ഞാനും അമ്മയും കൂടി ഞങ്ങളെ നീ വെറുക്കാന്‍ വേണ്ടി, വെറുത്ത് ഉപേക്ഷിക്കാന്‍ വേണ്ടി നിന്നെ കുറ്റപ്പെടുത്തിയതാണ്..പക്ഷെ നിന്റെ സ്നേഹം..അതെന്നെ തോല്‍പ്പിച്ചു കളഞ്ഞു..എനിക്ക് പറ്റില്ല നീയില്ലാതെ..ഒരു നിമിഷം പോലും..” നന്ദേട്ടന്‍ ആര്‍ത്തലച്ചു കരഞ്ഞുകൊണ്ടാണ്‌ അത് പറഞ്ഞത്. സ്തംഭിച്ചുപോയി ഞാന്‍! ബാഗ് എന്റെ പക്കല്‍ നിന്നും താഴെ വീണുപോയി. റോഡിനരുകിലാണ് നില്‍ക്കുന്നത്

💬 Comments

View all comments