0%

Chapter Title : ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]

Author : Master Read All Parts 311

എന്നുപോലും മറന്നു ഞാന്‍ നന്ദേട്ടനെ കെട്ടിപ്പുണര്‍ന്നു. ആ മുഖത്ത് തെരുതെരെ ഞാന്‍ ചുംബിച്ചു. “നന്ദേട്ടാ..കുട്ടികള്‍ ദൈവഹിതം പോലെയേ കിട്ടൂ..പക്ഷെ അതിനു വേണ്ടി മാത്രമായിരുന്നോ നമ്മള്‍ തമ്മില്‍ സ്നേഹിച്ചത്..കുട്ടികള്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്ക് അത് എന്റെ നന്ദേട്ടനെക്കാള്‍ വലുതല്ല..ഇത്ര നാളും എന്റെ ഒപ്പം ജീവിച്ചിട്ടും എന്നെ നന്ദേട്ടന്‍ അറിയാതെ പോയല്ലോ..ഈ ഇന്ദൂട്ടി അത്രയ്ക്ക് സ്വാര്‍ത്ഥ ആണോ നന്ദേട്ടാ...” പരസ്പരം പുണര്‍ന്ന് ഞങ്ങള്‍ ഒരുമിച്ച് വീട്ടില്‍ കയറിയപ്പോള്‍ അമ്മ നിലത്ത് തളര്‍ന്നിരുന്നു കരയുകയായിരുന്നു. എന്നെ മോളെക്കാള്‍ അധികം സ്നേഹിക്കുന്ന ആ അമ്മയുടെ അരികില്‍ ഞാനിരുന്നു. “എന്റെ പൊന്നുമോളെ..നിനക്കൊരു ജീവിതം ഉണ്ടാകാന്‍ വേണ്ടിയായിരുന്നെങ്കില്‍ പോലും ഈ തങ്കപ്പെട്ട മനസ് ഞാന്‍ വിഷമിപ്പിച്ചല്ലോ..എന്നോട് ക്ഷമിക്കണം മോളെ..എന്നോട് ക്ഷമിക്കണം” അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞപ്പോള്‍ ഞാന്‍ നിര്‍വൃതിയോടെ കണ്ണുകള്‍ അടച്ചു..

💬 Comments

View all comments