0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]

Author : Kambikathakal Read All Parts 94

എന്നൊന്നും എനിക്ക് അറിയില്ല എന്തായാലും നോക്കാം എന്ന് ഞാൻ തീരുമാനിച്ചു.

അന്ന് രാത്രി പതിവില്ലാതെ സ്വാതി എനിക്ക് മെസ്സേജ് അയച്ചു.

എന്താരുന്നു ചേട്ടാ ഇന്ന് ക്ലാസ്സിൽ....?

ക്ലാസ്സിലോ എന്ത്..... ഞാൻ ഒന്നും അറിയാത്ത പോലെ മറുപടി പറഞ്ഞു.

ഉരുളല്ലേ.... ഉരുളല്ലേ.... അവടെ ഇരിക്കുന്ന ബാക്കി എല്ലാരും പൊട്ടന്മാർ ഒന്നും അല്ല.....

നീ എന്താ ഉദ്ദേശിക്കുന്നെ.....

അത് തന്നെ വൈഗയെ നോക്കിയ നോട്ടം എന്താ മോനെ പ്രേമം വല്ലോം ആണോ....

പിന്നെ ഞാൻ ഒന്നും മറക്കാൻ നിന്നില്ല.

പ്രേമം ഒന്നും അല്ല ഡി എന്തോ അവളെ നോക്കാൻ തോന്നി നോക്കി. അത്രേ ഒള്ളു.....

മ്മ്... ഞാൻ ചുമ്മാ ചോദിച്ചയ അവളെ അങ്ങനെ ആരോടും സംസാരിക്കുക ഒന്നും ഇല്ല അവളുടെ ഒരു നെയ്‌ബർ സെക്കന്റ്‌ ഇയർ പഠിക്കുന്നുണ്ട് ആ ചേച്ചി പറഞ്ഞു വൈഗയുടെ ചേട്ടൻ രണ്ട് വർഷം മുൻപ് മരിച്ചു അതിനുശേഷമാണ് വൈഗ ഇങ്ങനെ എന്ന്......

ഓ അങ്ങനെ ആണല്ലേ ഞാനും വിചാരിച്ചു എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് എന്ന്.... നമ്മക്ക് നോക്കാം.....

നടക്കട്ടെ..... നടക്കട്ടെ.......

അങ്ങനെ ആ സംഭാഷണം ഞങ്ങൾ അവസാനിപ്പിച്ചു.

എന്തോ അന്ന് കിടക്കുമ്പോ എല്ലാം വൈഗയുടെ മുഖം ആയിരുന്നു മനസ്സിൽ. എന്തോ മറക്കാൻ പറ്റാത്ത പോലെ.

പിറ്റേന്ന് എനിക്ക് ക്ലാസ്സിൽ പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു കാരണം വൈഗ തന്നെ വേറെ ഒന്നും അല്ല ചുമ്മാ കാണാൻ ഒരു തോന്നൽ. അവന്മാർ എന്തോ ഡൌട്ട് തോന്നി എന്നോട് ചോദിച്ചു എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല.

അങ്ങനെ ക്ലാസ്സിൽ എത്തി ബാഗ് വച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. അശ്വിനോട് ഇപ്പം വരാം എന്ന് പറഞ്ഞ് റോഷൻ എന്നെകൊണ്ട് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ആണ് പോയത്.

എന്നെ മാറ്റി നിർത്തി അവൻ മുഖവുര ഒന്നും ഇല്ലാതെ തന്നെ ചോദിച്ചു.

ഏതാ മൈ## പെണ്ണ്......?

എനിക്ക് അത്ഭുദം തോന്നി എങ്കിലും ഞാൻ അതൊക്കെ മറച്ചു പിടിച്ചു അവനോട് ചോദിച്ചു.

പെണ്ണോ ഏത് പെണ്ണ്... നീ എന്താ പറയുന്നേ... നിനക്ക് വട്ടായോ.....?

നീ അതികം പറയണ്ട കാള വാല് പൊക്കുന്നെ കണ്ട അറിയില്ലേ

💬 Comments

View all comments