Chapter Title : ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]
എന്തിനാണ് എന്ന്. നീ ഒരുങ്ങികെട്ടി വന്നപോതന്നെ എനിക്ക് ഡൌട്ട് ഒണ്ടാരുന്നു. നീ പറയുന്നോ അതോ ഞാൻ കണ്ടുപിടിക്കണോ.
പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പറഞ്ഞു. അളിയാ പ്രേമം ഒന്നും അല്ല.
അല്ലെ......
അങ്ങനെ അല്ല ആണോന്ന് അറിയില്ല എന്നാലും എന്തോ....
മതി ഇനി ഉരുളണ്ട എനിക്ക് തോന്നിയാരുന്നു.... ഇന്നലെ ഞാൻ ശ്രെദ്ധിച്ചു വൈഗയോടുള്ള നിന്റെ പെരുമാറ്റം.
അത് കേട്ടപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു ?
നീ കിണിക്കല്ലേ എന്നാലും ഞാൻ വിചാരിച്ചു നീ എന്നോട് പറയുമെന്ന്.
ഡാ ആത്യം ഞാൻ ഒന്ന് നോക്കട്ടെ ഇത് പ്രേമം ആണോന്ന് എന്നിട്ട് പറയാം എന്ന് വിചാരിച്ചു അതാ അല്ലാതെ ഞാൻ നിന്നോട് പറയാതെ ഇരിക്കുവോ.
ഒരു പുച്ഛിച്ച ചിരിയാരുന്നു അതിനു അവന്റെ മറുപടി.
പിന്നെ അളിയാ വേറെ ആരോടും പറയല്ലേ...
എനിക്ക് ഒന്ന് ആലോചിക്കണം.... ഒട്ടും ആലോചിക്കാതെ അവൻ പറഞ്ഞു.
അളിയാ......
ആ ഡാ ആരോടും പറയില്ല.... പോരെ....
മതി അത് കേട്ട മതി.
പിന്നെ ഞങ്ങൾ രണ്ടും അതികം കറങ്ങാതെ നേരെ ക്ലാസ്സിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അറിയുകയാരുന്നു വൺ സൈഡ് ലവിന്റെ സുഖം. എന്നും അവളെ കാത്ത് നിൽക്കും എപ്പോളും അവളെ നോക്കി ഇരിക്കും. അവൾ ക്ലാസ്സിൽ വരാത്ത ദിവസം എനിക്ക് ആകെകൂടി ഒരു വല്ലാത്ത ദിവസം ആയിരിക്കും. ക്ലാസ്സിൽ ഇരിക്കുമ്പോ ആണെങ്കിൽ ഞാൻ അറിയാതെ തന്നെ അവളെ നോക്കിപ്പോകും ഇടക്ക് ഞാൻ നോക്കുമ്പോ അവളും യാദർശ്ശികമായി ഇടക്ക് എന്നെയും നോക്കി പക്ഷെ ഞാൻ അവളെ നോക്കുന്നുണ്ട് എന്ന് തോന്നിക്കാതെ ഞാൻ ആ സിറ്റുവേഷൻ മാനേജ് ചെയ്യും.
ക്ലാസ്സിൽ അങ്ങനെ ആരുന്നു എങ്കിലും ഞാൻ ഇതുവരെ അവക്ക് മെസ്സേജ് അയക്കുകയോ ഒന്നും ഒണ്ടായിട്ടില്ല. പിന്നെ ക്ലാസ്സിൽ ചിലർക്കൊക്കെ എന്തോ ഡൌട്ട് ഒക്കെ ഉണ്ടെന്നു റോഷൻ പറഞ്ഞു. അത് അല്ലേലും അങ്ങനെ ആണല്ലോ. എന്ത് ചെയ്യാൻ.....
ഇപ്പൊ എല്ലാദിവസവും വൈകുന്നേരം ഞങ്ങൾ മുന്നും അടുത്തുള്ള ഒരു പാർക്കിൽ പോയി ഇരിക്കാറുണ്ട് ഞങ്ങൾ അവടെ ഇരുന്ന് വെറുതെ സംസാരിക്കും. സന്ധ്യ അയാലേ വീട്ടിലേക്ക് പോകു ഇതൊരു ശീലം പോലെ
💬 Comments
View all comments