Chapter Title : ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]
ദേഷ്യം വന്നു അവനെ രണ്ട് തെറിയും പറഞ്ഞ് ഞാൻ നേരെ ബാൽക്കണിയിൽ പോയി നിന്നു.
ആണുങ്ങൾ കരയാൻ പാടില്ല പോലും അതിനു ആണുങ്ങൾക്ക് എന്റെ ഗെതി വന്ന് നോക്കണം അപ്പൊ അറിയാം. ഇതൊക്കെ പറഞ്ഞവൻ ഏതവനാടാ...... ശെരിയാ എനിക്ക് തോന്നുന്നു സാമ്പത്തികം മാത്രമാണ് ഒരാളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് കാരണം പൈസ ഒണ്ടേ അവന് എല്ലാം ഒണ്ട് പെണ്ണ് പ്രേസക്തി അങ്ങനെ എല്ലാം. പണം ഇല്ലാത്തവന് സുഹൃത്തുക്കൾ മാത്രേ ഉണ്ടാകുക ഒള്ളു അതും വളരെ കുറച്ച് മാത്രം പക്ഷെ അവരൊന്നും ഒന്നും പ്രേതീക്ഷിച്ചിട്ടരിക്കില്ല കൂടെ കൂടിയത്. ഇതുവരെ ഒള്ള എന്റെ ലൈഫ് വെച്ച് നോക്കുമ്പോ എനിക്ക് മനസിലായ കാര്യം ആണ് ഇതൊക്കെ ചിലപ്പോ എന്റെ മാത്രം തോന്നൽ ആയിരിക്കാം.
എന്റെ ചിന്തകൾ കാടുകയറിയപ്പോ ഞാൻ ഞാൻ ഒരു തീരുമാനം എടുത്തു ഇപ്പം തത്കാലം പ്രേമം ഒന്നും വേണ്ട.
അന്ന് ഭക്ഷണം കഴിക്കാൻ ഒന്നും നില്കാതെ ഞാൻ പോയി കിടന്നു അവന്മാർ എന്താന്ന് ചോദിച്ചപ്പോ തലവേദന ആണെന്നും പറഞ്ഞു. റോഷന്റെ നോട്ടം കണ്ടപ്പോ എന്തോ മനസിലായ പോലെ എനിക്ക് തോന്നി. പിന്നെ അതൊന്നും കാര്യം ആക്കാതെ ഞാൻ പോയി കിടന്നു ഉറക്കം വരാൻ കുറെ സമയം എടുത്തു ഇടക്ക് എപ്പളോ ഉറങ്ങി.
ഇനി ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് അറിയാതെ.
നാളെ എന്താകും എന്ന് അറിയാതെ.
തുടരും..........
എല്ലാർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്നു ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം കമന്റ് ചെയ്യണേ ഇന്നലെ എനിക്ക് വേണ്ട മാറ്റങ്ങൾ വരുത്താൻ പറ്റു.
അപ്പൊ അടുത്ത പാർട്ടിൽ കാണാം
നളൻ..... ❤❤
💬 Comments
View all comments