0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]

Author : Kambikathakal Read All Parts 99

ഇല്ല. ഞാൻ വേഗം ചാടി ഇറങ്ങി അതുലിനെ വിളിച്ചു. എവടെ അവൻ ഒരേ കരച്ചിൽ. റോഷനെ വിളിച്ചപ്പോ തന്നെ അവൻ ഞെട്ടി എഴുനേറ്റു. അവനും അതുലിന്റെ അടുത്തേക്ക് വന്നു.

ഞങ്ങൾ രണ്ടും അവനെ മാറി മാറി വിളിച്ചു അവസാനം അവൻ കരഞ്ഞതിന്റെ കാര്യം പറഞ്ഞു അവനു വീട്ടിൽ പോണമെന്നു...

അത് കേട്ടപാടെ റോഷൻ രണ്ട് തെറിയും പറഞ്ഞ് കാട്ടിലിലേക്ക് കേറി പുതച്ചു മൂടി കിടന്നു.

രണ്ടെണ്ണം അകത്തുചെന്നപ്പോ അതുലിനു നൊസ്റ്റു അടിച്ചതാണ്. ഞാൻ കൊറേ കഷ്ടപ്പെട്ടു അവനെ അന്ന് സമാധാനിപ്പിക്കാൻ. പിറ്റേന്ന് രാവിലെ ചോദിച്ചപ്പോ അവനാണേ ഒന്നും ഓർമ്മയും ഇല്ല. ഞാൻ വിചാരിച്ചു അവൻ ഇനി കുടിക്കില്ല എന്ന് പക്ഷെ എനിക്ക് തെറ്റി. ഇപ്പൊ അവൻ ഡെയിലി കുടിക്കും അതുവല്ല കുടിച്ച കരയുകയും ചെയ്യും ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ്. ചെലപ്പോ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ടീച്ചർ തല്ലി എന്നും പറഞ്ഞ് ചിലപ്പോ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഇഷ്ടപെട്ട കൊച്ചിനോട് പ്രണയം പറയാൻ പറ്റിയില്ല എന്ന് പറഞ്ഞ്. എല്ലാത്തിനും സമാധാനം പറയേണ്ടത് ഞാനും.

അങ്ങനെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു ഞാൻ ആണെ ഇതുവരെ വൈഗയോട് എന്റെ ഇഷ്ടം പറഞ്ഞിട്ടും ഇല്ല എന്തിന് പറയുന്നു ഞാൻ അവളോട് ഇതുവരെ ശെരിക്കും സംസാരിച്ചിട്ടുപോലും ഇല്ല. ക്കാസ്സിലെ മറ്റു കുട്ടികളോട് ഞാൻ നന്നായി സംസാരിക്കും എങ്കിലും അവളോടുമാത്രം എനിക്ക് സംസാരിക്കാൻ എന്തോ മടി..

അവളും ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല അവൾ ക്ലാസ്സിൽ വളരെ സൈലന്റ് ആണ്. എന്തൊക്കെയോ പ്രേശ്നങ്ങൾ ഒള്ളത് പോലെ എപ്പോളും എന്തെങ്കിലും ചിന്തയിൽ ആയിരിക്കും.

അതുലും റോഷനും പറഞ്ഞതനുസരിച് ഞാൻ അവസാനം അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു ചൊവ്വാഴ്ച എന്തോ കാരണത്താൽ ഫ്രീ പീരിയഡ് കിട്ടി. ഫ്രീ പീരീഡ്‌ കിട്ടിയാൽ പിന്നെ പറയണ്ടല്ലോ ആകെ മൊത്തം ഒച്ചയും ബഹളവും കളികളും എല്ലാമായി എല്ലാരും നല്ല ആഘോഷത്തിൽ ആണ്.

ലാസ്റ്റ് ബെഞ്ചിലാണ് വൈഗ ഇരിക്കുനത് അവളുടെ അടുത്തിരിക്കുന്ന കുട്ടികൾ മുമ്പിൽ ഉള്ള ബെഞ്ജിലേക്ക് കയറിയിരുന്ന് നല്ല സംസാരത്തിലാണ്.

വൈഗ ഒരു ബുക്കും തുറന്ന് വെച്ച് അതിൽ

💬 Comments

View all comments