0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]

Author : Kambikathakal Read All Parts 447

ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു ഞാൻ ആണെ ഇതുവരെ വൈഗയോട് എന്റെ ഇഷ്ടം പറഞ്ഞിട്ടും ഇല്ല എന്തിന് പറയുന്നു ഞാൻ അവളോട് ഇതുവരെ ശെരിക്കും സംസാരിച്ചിട്ടുപോലും ഇല്ല. ക്കാസ്സിലെ മറ്റു കുട്ടികളോട് ഞാൻ നന്നായി സംസാരിക്കും എങ്കിലും അവളോടുമാത്രം എനിക്ക് സംസാരിക്കാൻ എന്തോ മടി..

അവളും ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല അവൾ ക്ലാസ്സിൽ വളരെ സൈലന്റ് ആണ്. എന്തൊക്കെയോ പ്രേശ്നങ്ങൾ ഒള്ളത് പോലെ എപ്പോളും എന്തെങ്കിലും ചിന്തയിൽ ആയിരിക്കും.

അതുലും റോഷനും പറഞ്ഞതനുസരിച് ഞാൻ അവസാനം അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു ചൊവ്വാഴ്ച എന്തോ കാരണത്താൽ ഫ്രീ പീരിയഡ് കിട്ടി. ഫ്രീ പീരീഡ്‌ കിട്ടിയാൽ പിന്നെ പറയണ്ടല്ലോ ആകെ മൊത്തം ഒച്ചയും ബഹളവും കളികളും എല്ലാമായി എല്ലാരും നല്ല ആഘോഷത്തിൽ ആണ്.

ലാസ്റ്റ് ബെഞ്ചിലാണ് വൈഗ ഇരിക്കുനത് അവളുടെ അടുത്തിരിക്കുന്ന കുട്ടികൾ മുമ്പിൽ ഉള്ള ബെഞ്ജിലേക്ക് കയറിയിരുന്ന് നല്ല സംസാരത്തിലാണ്.

വൈഗ ഒരു ബുക്കും തുറന്ന് വെച്ച് അതിൽ നോക്കി ഇരിക്കുന്നു. റോഷൻ പറഞ്ഞതനുസരിച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു. അവൾ ബെഞ്ചിന്റെ സെന്ററിൽ ഇരുന്നതുകൊണ്ട് തന്നെ ബെഞ്ചിൽ രണ്ട് ഭാഗത്തേക്കും സ്ഥലം ഒണ്ടാരുന്നു ഞാൻ നേരെ കേറി അവളുടെ അടുത്തേക്ക് ഇരുന്നു. അവൾ എന്നെ ഒന്ന് നോക്കി എങ്കിലും നോട്ടം വീണ്ടും ബുക്കിലേക്ക് തിരിച്ചു.

റോഷനെ നോക്കിയപ്പോ അവൻ സംസാരിക്കാൻ ആംഗ്യം കാണിക്കുന്നു. ഞാൻ പതിയെ സംസാരിച്ചുതുടങ്ങി.

നീ എന്താ ആരുടെയും കൂടെ കൂടാത്തെ......?

അവൾ ഒന്ന് നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

താൻ എന്താ എപ്പോം ആലോജിച്ചോണ്ട് ഇരിക്കുന്നെ....?

അതിനും അവൾ

💬 Comments

View all comments