Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]
എന്നെ ഒന്ന് നോക്കി പിന്നെ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ചുമലിൽ കൂച്ചി കാണിച്ചു..
ഇങ്ങനെ ആരോടും മിണ്ടാതെ ഇരുന്ന നിനക്ക് ബോർ ആകുലേ....?
എനിക്കാണേൽ മിണ്ടാടാതെ ഇരിക്കാനേ കഴിയില്ല.... നീ ഒന്നും ഇല്ലെങ്കിൽ ആരേലും എന്തേലും ചോതിച്ചാൽ അതിനെകിലും മറുപടി പറ...
മ്മ്..... അവൾ ഒന്ന് മൂളി..
അപ്പൊ ഒച്ച ഒണ്ട്....
ഞാൻ പതിയെ ആണ് പറഞ്ഞത് എങ്കിലും അവൾ കേട്ടു എന്ന് അവളുടെ നോട്ടം കണ്ടപ്പോ എനിക്ക് മനസിലായി.
ഞാൻ ചെറുതായി ഒന്ന് ഇളിച്‌കാണിച്ചു..... ?
പിന്നെയും ഞാൻ അവളോട് എന്തൊക്കെയോ സംസാരിച്ചു അവളോട് സംസാരിച്ചിരുന്ന സമയം പോകുന്നത് അറിയില്ല എന്ന് ഞാൻ മനസിലാക്കി. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഒണ്ട് അതുകൊണ്ടാണ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നില്കുന്നത്. എന്നാലും അവളോട് സംസാരിച്ചാൽ അവളും സംസാരിക്കുന്നുണ്ട് വലുതായി ഒന്നും പറയില്ല എങ്കിലും ചോദിക്കുന്നതിനു മറുപടി തരുന്നുണ്ട്.
ബെല്ലടിച്ചപ്പോളാണ് ഞാൻ അവളുടെ അടുത്തുനിന്നും എഴുന്നേറ്റത്. എഴുനെല്കുമ്പോ ഞാൻ പറഞ്ഞു.
ഡി പിന്നെ ഞാൻ നാളേം വരും സംസാരിക്കാൻ ഇനി നിന്നെ മിണ്ടാതെ ഇരിക്കാൻ ഞാൻ വിടില്ല. അപ്പ ശെരി നാളെ കാണാം.
അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
നിന്നെ ഞാൻ സംസാരിപ്പിച്ചെടുത്തോളാടി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ സീറ്റിലേക്ക് നടന്നു.
അന്ന് പിന്നെ അവളെ കണ്ടു എങ്കിലും സംസാരിക്കാൻ ഒള്ള സമയം കിട്ടിയില്ല. അടുത്തദിവസം രാവിലെ ഞാൻ റെഡി ആയി അവന്മാരെയും കുത്തി പൊക്കി നേരെ കോളേജിലേക്ക് വന്നു അവളെ കാണുക എന്നതാണ് മെയിൻ ഉദ്ദേശം. അവന്മാർ ആണെ എന്നെ എന്തൊക്കെയോ
💬 Comments
View all comments