0%

Chapter Title : ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]

Author : Kambikathakal Read All Parts 103

എന്ന് ചിന്ത എന്നെ അതിൽനിന്നെല്ലാം പിൻവലിച്ചു.

റോഷന്റെ കൂടെ കൂടി ഞാൻ വെള്ളമടി തുടങ്ങിയില്ല എങ്കിലും സിഗരറ്റ് വലി തുടങ്ങി ഇപ്പൊ ഏകദേശം ആറുമാസത്തോളമായി തുടങ്ങിയിട്ട് ഇതിനിടയിൽ തന്നെ ഞാൻ ഒരു പത്തുവട്ടം എങ്കിലും സിഗരറ്റുവലി നിർത്തുകയും ചെയ്തു..... ? എവടെ ശെരിയാക്കാൻ അവന്മാർ വലിക്കുമ്പോ ഞാൻ പിന്നേം തുടങ്ങും....

ഇപ്പൊ ഞാൻ വൈഗയുടെ അടുത്ത് പോയി സംസാരിച്ചില്ല എങ്കിൽ അവൾ എന്റെ അടുത്തേക്ക് വരും ഞങ്ങൾ ഇപ്പൊ ഒരുപാട് സംസാരിക്കാറുണ്ട്. ഞാൻ പണ്ട് എങ്ങനെ ആയിരുന്നു എന്നും എല്ലാം അവളോട് പറഞ്ഞു കൊടുത്തു. അവൾ അവളുടെ പാസ്റ്റിനെ കുറിച്ച് അതികം ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടും ഇല്ല.

ഒരുപാട് സംസാരിക്കും എങ്കിലും ഇടക്ക് ഞങ്ങൾ രണ്ടും മൗനം ആയിരിക്കും ഒന്നും സംസാരിക്കാൻ ഇല്ലത്തത്തുപോലെ അല്ലെങ്കിൽ എല്ലാം സംസാരിച്ചു കഴിഞ്ഞു എന്നതുപോലെ. ആ അവസരത്തിലൊക്കെ ഞാൻ ചിന്തിക്കുന്നത് ഈ പ്രേമിക്കുന്നവർ എന്തായിരിക്കും സംസാരിക്കുക കാണുമ്പോൾ നേരിട്ടും അല്ലാത്തപ്പോ ഫോണിലൂടെയും അവർ എന്തായിരിക്കും വാ തോരാതെ സംസാരിക്കുന്നത്....?

പലപ്പോഴും എന്റെ ഇഷ്ടം അവളോട് പറയണം എന്ന് വിചാരിക്കും എങ്കിലും പിന്നെ ഞാൻ അത് വേണ്ട എന്ന് വെക്കും കാരണം അവൾ ഇപ്പോ എന്നോട് സംസാരിക്കുന്നുണ്ട് അടുത്ത് വന്നിരിക്കുന്നുണ്ട് ഇനി ഞാൻ ഇഷ്ടം പറഞ്ഞാൽ അത് അവൾക്ക് അംഗീകരിക്കാൻ പറ്റാത്തതാണെകിലോ. പിന്നെ അവൾ എന്നോട് മിണ്ടിയില്ല എങ്കിലോ അത് എനിക്ക് പറ്റില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ ഇഷ്ടത്തെ എന്റെ മനസ്സിൽ തന്നെ വെച്ചു.

എന്നാലും ഞാൻ പറയാതെ പറയുന്നുണ്ടാരുന്നു എന്റെ പ്രെണയത്തെ. വൈഗ ഇപ്പൊ മാറ്റ് കുട്ടികളെ പോലെ ക്ലാസ്സിൽ ആക്റ്റീവ് ആയി എങ്കിലും ചില ദിവസങ്ങളിൽ അവൾ പഴയതുപോലെ സൈലന്റ് ആകും. ആ അവസരങ്ങളിൽ ഞാനും അവളെ ശല്യപെടുത്താറില്ല.

എനിക്ക് വൈഗയുടെ വിഷമത്തിന്റെ കാരണം ശെരിക്ക് മനസിലായത് ക്രിസ്തുമസ് സ്‌ലിബ്രേഷന്റെ അന്നാണ്‌. കോളേജിൽ രാവിലേ തുടങ്ങി വൈകുന്നേരം വരെ ഒള്ള ആഘോഷം ആണ് അത്. ഡാൻസ് കോമ്പറ്റീഷൺ ഒക്കെ ഉണ്ടാകും. എന്റെ നിറബന്ധത്തിന് വഴങ്ങി വൈഗ ഡാൻസിനു പങ്കെടുക്കുന്നുണ്ട്. അവളുടെ അച്ഛനും വരുന്നുണ്ട് മകളുടെ പെർഫോർമൻസ് കാണാൻ.

💬 Comments

View all comments