Chapter Title : ഇങ്ങനെയും ഒരു പ്രണയം [നളൻ]
പോകുകയും ചെയ്തു.
രാവിലെ ഒന്ന് ചൊറിയാന്ന് വിചാരിച്ചതാ ഏറ്റില്ല...
താഴെ കിടന്ന പത്രം ചുമ്മാ മരിച്ചുനോക്കിയപോളാണ് കണ്ണൂർ യൂണിവേഴ്സിറ്റി ക്ലാസ്സ് അടുത്ത ആഴ്ച തൊടങ്ങും എന്ന് കാണുന്നത്. കോളേജ് ലൈഫിനെ കുറിച്ച് നല്ല പ്രേതീക്ഷ ഉള്ളതുക്കണ്ട് തന്നെ അത് കണ്ടപ്പോ നല്ല സന്തോഷം ആയി... കോളേജ് ലൈഫ് എന്ന് പറഞ്ഞ പണ്ടുമുതലേ ആഗ്രഹിക്കുന്ന ഒന്നായിരുന്നു.... ഈ സിനിമേലൊക്കെ കണ്ടിട്ടേ...
ഒരു ഓട്ടോ വരുന്ന ഒച്ച കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്. ഓട്ടോയിൽ വേറെ ആരും അല്ല അച്ഛനാണ്.. അച്ഛൻ ഓട്ടോ ഡ്രൈവർ ആണ് രാവിലെ ഇവടോ ഓട്ടം പോയിട്ട് വരുന്നതാണ് പുള്ളി..
ഇന്ന് നേരത്തെ ആണല്ലോ.... അച്ഛന്റെ വക പുച്ഛം കലർന്ന ചോദ്യം...
ഒരു വളിച്ച ചിരിയും ചിരിച്ച് ഒരു തോർത്തും എടുത്ത് നേരെ കുളിക്കാൻ പോയി പതിനഞ്ചു സെന്റ് സ്ഥലം ആണ് ഞങ്ങളുടേത് അതിനോട് ചേർന്ന് ഒരു വലിയ പറമ്പാണ്. ഒരു അമേരിക്കൻ അച്ചായന്റെ അതിന്റെ നോട്ടവും അച്ഛനാണ് അതുകൊണ്ട് തന്നെ അവിടുത്തെ വിലകളും മറ്റും ഞങ്ങൾക്ക് എടുക്കാം പറമ്പ് വൃത്തി ആയി ശൂക്ഷിച്ചാൽ മതി പിന്നെ പണി എടുക്കാൻ ഒക്കെ ഒള്ള പൈസ അയാൾ അയച്ചു തരും....
ആ പറമ്പിലാണ് ഞാൻ പതിവായി കുളിക്കാൻ പോകുന്നത് പറമ്പിന്റെ നടുക്ക് ഒരു കുളം ഒണ്ട് അതിലാണ് എന്റെ കുളി....
ഓ.... എന്നെ കുറിച്ച് പറയാൻ മറന്നു ഞാൻ കിരൺ എല്ലാരും കിച്ചുന്ന് വിളിക്കും ഇപ്പൊ പ്ലസ്ടു കഴിഞ്ഞ് നില്കുന്നു. ഞാൻ പൊതുവെ ഒതുങ്ങിയ സ്വഭാവം ആണ് വളരെ അടുപ്പം ഒള്ള ആളുകളോട് ഒരുപാട് സംസാരിക്കും അല്ലാതെ എല്ലാരോടും കമ്പനി ആകുന്ന ഒരു ക്യാറക്ടർ അല്ല എന്റേത്. അതുകൊണ്ട് തന്നെ എനിക്ക് കൂട്ടുകാരും കൊറവായിരുന്നു. പെൺകുട്ടികളോട് മിണ്ടാൻ എനിക്ക് എന്തോ ചമ്മൽ ആയിരിന്നു. ഇപ്പം നിങ്ങൾ ഓർക്കും പേടി ആയിരിക്കും എന്ന്. അങ്ങനെ പേടി ഒന്നും ഇല്ല ആ ഫീലിംഗ് എങ്ങനെ പറയണം എന്ന് അറിയില്ല ഒരുതരം മടി പോലെ. അതുപോലെ അപരിചിതരോട് സംസാരിക്കാനും എനിക്ക് അത്ര താല്പര്യം ഒണ്ടാരുന്നില്ല. പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും എന്നെ കുറിച്ച്
💬 Comments
View all comments