Chapter Title : ഇങ്ങനെയും ഒരു പ്രണയം [നളൻ]
യാതൊരു പരാതിയും ഇല്ല വീട്ടിൽ കാണിക്കുന്ന ചറിയ കുരുത്തക്കേടും അനുസരണകെടും ഒഴിവാക്കിയാൽ ഞാൻ ഡീസന്റ് ആണ്....
ഇനി എന്റെ പ്ലസ്ടു കാലഘട്ടത്തെ കുറിച്ച് കൊറച്ചു പറയാം. സാധാരണ എല്ലാരും പോകുന്നത് പോലെ തന്നെ നാട്ടിലെ രണ്ട് കൂട്ടുകാരുടെ കൂടെ ആയിരിന്നു ഞാൻ അപ്ലിക്കേഷൻ കൊടുക്കാനും മറ്റും പോയത് ഞങ്ങൾക്ക് ഒരേ സ്കൂളിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു. കോമേഴ്‌സ് ആണ് ഞങ്ങൾ എടുത്തത്.
ഞാൻ അങ്ങനെ വായ്‌നോക്കി അല്ലെങ്കിലും സൗന്ദര്യം അശ്വതിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അതായത് പെൺകുട്ടികളെ നോക്കും എന്നല്ലാതെ അവരെ കൊത്തിവലിക്കുന്ന സോഭാവം എനിക്ക് ഇല്ലാരുന്നു.
ആദ്യത്തെ ഒന്നുരണ്ട് മാസം സാധാരണ രീതിയിൽ പോയി ഞാൻ അതികം ആരോടും കമ്പനി ഒന്നും ആയില്ലാരുന്നു എന്റെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരോടല്ലാതെ അങ്ങോട്ട് പോയി സംസാരിക്കുക ഒന്നും ഇല്ലാരുന്നു. എന്നാൽ ആരേലും എന്നോട് സംസാരിക്കാൻ വന്നാൽ ഞാൻ നന്നായി തന്നെ അവരോട് സംസാരിക്കുവായിരുന്നു.
ഞാൻ ക്ലാസ്സിൽ ഇരിക്കുന്നതും എഴുതുന്നതും ഒക്കെ കാണുമ്പോൾ ഞാൻ ഒരു പടുപ്പി ആണ് എന്നായിരുന്നു എല്ലാരുടെയും വിശ്വാസം. ഒരു ക്ലാസ്സ് ടെസ്റ്റ് മാത്രം മതിയാരുന്നു അതൊക്കെ മാറ്റി മറിക്കാൻ. ഞാൻ സാധാരണ പോലെ തന്നെ എട്ടുനെലെ പൊട്ടി.
ഇതൊക്കെ സാധാരണ ആണെന്ന് ബാക്കി ഒള്ളോർക്ക് അറിയില്ലല്ലോ...
എന്റെ മാർക്ക് ഒക്കെ കണ്ടതോട് കൂടെ എനിക്ക് കൂട്ടുകാരുടെ എണ്ണം കൂടി ക്ലാസ്സിൽ ഞാൻ സൈലന്റ് ആണെങ്കിലും പുറത്ത് ഞാൻ അവരുടെ കൂടെ കുടുമായിരുന്നു.
സിഗററ്റ് വലിക്കുന്നവരും ചെറുതായി കുടിക്കുന്നവരും എല്ലാം എന്റെ കൂടെ ഒണ്ടാരുന്നു. ഉച്ചക്ക് അവർ വലിക്കാൻ പോകുമ്പോളൊക്കെ ഞാനും കൂടെ പോകുവാരുന്നു. ഇടക്ക് അവർ ചോദിച്ചപ്പോൾ ഞാനും ഒന്ന് വലിച്ചു നോക്കി... എന്റമ്മോ അന്ന് ചുമച്ച ചുമ.... അതോടെ ഞാൻ തീരുമാനിച്ചു ഇത് എനിക്ക് പട്ടിയ പണി അല്ലാ എന്ന്. അത് പറഞ്ഞപ്പോളാ ഞാൻ ആദ്യമായി കുടിക്കുന്നതും ഇവൻ മാരുടെ കൂടെ തന്നെ ആയിരിന്നു. അന്ന് പ്ലസ്ടു പഠിക്കുമ്പോ ടൂർ പോകാൻ തീരുമാനിച്ചു സാധാരണ പോലെ തന്നെ ഒള്ള ടൂർ ആയിരിന്നു ഒന്നാമത്തെ ദിവസം രാത്രി റൂമിൽ വെച്ച് അവന്മാർ കുപ്പി പൊട്ടിച്ചു നല്ല കീറ്
💬 Comments
View all comments