Chapter Title : ഇങ്ങനെയും ഒരു പ്രണയം [നളൻ]
കല്യാണം എന്ന് അളിയന്റെ വീട്ടുകാർ തീരുമാനിച്ചു എന്തായാലും ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും.
അങ്ങനെ ഡ്രെസ്സ് ഇക്കെ എടുത്ത് ഞങ്ങൾ വീട്ടിലേക്ക് എത്തി.
പിന്നീടുള്ള ദിവസങ്ങൾ എല്ലാം വേഗം തന്നെ പോയി അവസാനം ഞാൻ കോളേജിൽ പോകേണ്ട ദിവസം വന്നു. എനിക്ക് ചെറിയ പേടി ഒണ്ടാരുന്നു കാരണം റാഗിംഗ് ഒക്കെ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് അതൊക്കെ ഓർക്കുമ്പോ പേടി തോന്നുന്നു എങ്കിലും. സിനിമയിൽ ഒക്കെ കണ്ട കോളേജ് ലൈഫ് ഓർക്കുമ്പോ നല്ല സന്തോഷവും തോന്നുന്നുണ്ട്. പിന്നെ ഒരു വിഷമം എന്ന് പറഞ്ഞ കൂടെ പഠിച്ച ആരും ഞാൻ പോകുന്ന കോളേജിൽ ഇല്ല.
അതുകൊണ്ട് തന്നെ എങ്ങനാകും പോയിട്ട് എന്ന ചിന്ത എനിക്ക് ഒണ്ടാരുന്നു.
പിന്നെ എല്ലാം വരുന്നിടത്തു വച്ചുകാണാം എന്ന്അനസിൽ പറഞ് ഞാൻ പുതിയ ഡ്രെസ്സ് ഒക്കെ ഇട്ട് റെഡിയായി കോളേജിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നും പത്ത്കിലോമീറ്റർ ദൂരം കോളേജിലേക്ക് ഒണ്ട് എപ്പോളും ബസ് ഒള്ളത് കൊണ്ട് കൊഴപ്പം ഇല്ല.
അങ്ങനെ ഞാൻ 9 മണിയോടുകൂടെ കോളേജിന്റെ മുമ്പിൽ ബസ് ഇറങ്ങി.
തുടരും......
തുടരണോ അതോ നിർത്തണോ നിങ്ങൾ പറ.....
💬 Comments
View all comments