Chapter Title : ഇങ്ങനെയും ഒരു പ്രണയം [നളൻ]
അച്ഛൻ തന്ന പൈസ സന്തോഷത്തോടെ നിരസിച്ചു.
അച്ഛൻ ഒണ്ടോ വിടുന്നു അവസാനം ഞാൻ ആ പൈസ വാങ്ങേണ്ടി വന്നു.
നേരെ സിറ്റൗടിൽ കേറിയപ്പോ ചേച്ചി അവിടെ നിൽപ്പൂണ്ട്...
ഡീ ചേച്ചി നീ ഒരുങ്ങിക്കെ നമ്മക്ക് ടൗണിൽ പോകാം.
കേക്കേണ്ട താമസം അവൾ റൂമിലേക്ക് ഓടി.. എപ്പോളും തല്ല് കൂടുമെങ്കിലും ഞങ്ങൾ നല്ല ഫ്രണ്ട്സായിരുന്നു ചേച്ചിയെക്കാൾ ഉപരി ഒരു നല്ല കൂട്ടുകാരി ആണ് അവൾ എനിക്ക് എല്ലാ കാര്യങ്ങളും ഞങ്ങൾ ഒറ്റകെട്ടായി ചെയ്യും.
ഞാൻ ഡ്രെസ്സ് മാറി വരുമ്പോളേക്ക് അമ്മ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ടാരുന്നു അതും കഴിച് ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി...
അമ്മേടെ പതിവ് ഉപദേശം വന്നില്ലല്ലോ എന്ന് വിചാരിച് തിരിഞ്ഞ് നോക്കാൻ തുടങ്ങിയപ്പോളേക്ക് അമ്മേടെ ഒച്ച കേട്ടു.
ഡാ പെണ്ണിനെ നോക്കണേ....
അത് കേട്ടപ്പോ ഞാൻ ചിരിച്ചുകൊണ്ട് അമ്മക്ക് ഒരു തംബ്സ് അപ്പ് കൊടുത്ത് മുന്നോട്ട് നടന്നു.
വീടിന്റെ അടുത്ത് നിന്ന് എഴുകിലോമീറ്റർ പോയാൽ ഒരു ടൌൺ ഒണ്ട് സാധാരണ എല്ലാ ആവശ്യങ്ങൾക്കും ഞങ്ങൾ അവിടെക്കാണ് പോകാറുള്ളത്.
അങ്ങോട്ട് ബസിന്നാണ് പോയത് തിരിച്ചു അച്ഛൻ കുട്ടൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്.
എന്റെ ഡ്രെസ്സ് ഒക്കെ സെലക്ട് ചെയ്യുന്നത് ചേച്ചി ആയിരിന്നു.
ഓ ചേച്ചിയെ കുറിച്ച് പറഞ്ഞില്ല അല്ലെ. ചേച്ചി ഇപ്പൊ പിജി കഴിഞ്ഞു ഒരു കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട് വീട്ടിൽനിന്ന് പോയി വരാൻ ഒള്ള ദുരവേ അങ്ങോട്ട് ഒണ്ടാരുന്നോളു. പിന്നെ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചതാണ്. അവളുടെ കോളേജ് മേറ്റ് ആണ് ചെക്കൻ ഇവർ മുടിഞ്ഞ പ്രേമം ആയിരിന്നു വീട്ടിൽ എനിക്ക് മാത്രേ ഇത് അറിയുകയുള്ളു ഇതിന്റെ പേരിൽ ഞാൻ എത്ര പപ്സ് തിന്നിരിക്കുന്നു.
എന്തായലും ചേച്ചിയും അളിയനും നല്ല പ്ലാനിങ് ആയിരിന്നു അളിയന്റെ വീട്ടിൽ എല്ലാരും അളിയന് സപ്പോർട്ട് ആയിരിന്നു അതുകൊണ്ട് തന്നെ സാധാരണ ഒരു പെണ്ണുകാണൽ പോലെ അളിയൻ ചേച്ചിയെ വന്നു കണ്ടു നല്ല കുടുംബം ആയതുകൊണ്ട് അമ്മയ്ക്കും അച്ഛനും കൊഴപ്പം ഒന്നും ഒണ്ടാരുന്നില്ല.
നിശ്ചയം കഴിഞ്ഞിട്ട് ഇപ്പൊ 3 മാസം ആയി അളിയൻ ഇപ്പൊ ഫാമിലി ബിസിനസ് നോക്കി നടത്തുന്നു അതൊന്ന് കാരക്കായിട്ട് മതി
💬 Comments
View all comments