Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]
കണ്ണുകൾ ഒന്ന് അടച്ചു തുറന്നു.... അനു എന്നെ നോക്കി ഒന്ന് ചിരിച്ചു പതിയെ അവിടെ നിന്നും നടന്നു മറ്റൊരു ടേബിളിൽ വന്നു നിന്നു. അവിടെ ഒരു കസേരയിൽ ഇരുന്ന് വീണ്ടും അവനെ നോക്കി.
++++++++
ഫൈസി, ഞാൻ അവിടെ ഇരിക്കുമ്പോൾ അവൻ എന്നെ വീണ്ടും നോക്കും. ഇല്ലേ? ഒരു ഗ്ലാസ് വൈൻ ഞാൻ കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഫൈസി. ഇല്ലാലോ.. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഒരു ഗ്ലാസ് ഒക്കെ കുടിക്കാം അല്ലെ, എന്തായാലും അവൻ എന്നെ വിടാനുള്ള ഒരുക്കം ഉണ്ടാവില്ല.
അവൻ എന്റെ അടുത്തേക്ക് വരും. ഞാൻ ഒറ്റക്കിരിക്കുന്നത് അവനു കൂടുതൽ ധൈര്യം കൊടുക്കും അല്ലെ... അവൻ എന്റെ അടുത്ത് വന്നു എന്റെ ടേബിളിൽ ഇരിക്കണം...
++++++++
ഞാൻ നോക്കി നിൽക്കെ അവൻ അനുവിനെ ലക്ഷ്യമാക്കി നടന്നു. അനു ഇരിക്കുന്ന ടേബിളിൽ ഇരുന്നു. അനുവിനോട് എന്തോ പറയുന്നുണ്ട് അനു ഇടക്കൊന്നു ചിരിച്ചു. അവൻ എഴുന്നേറ്റ് പോയി. അനു മുടിയിലൂടെ കൈകൾ ഒന്ന് ചലിപ്പിച്ചു എന്നെ ഒന്ന് നോക്കി. ശേഷം എണീറ്റു നടന്നകന്നു....
ഞാൻ എന്റെ ഡ്രിങ്ക് ഒന്ന് വലിച്ചു കുടിച്ചു. മദ്യത്തിന്റെ ചെറിയ ഒരു രസം ഇങ്ങനെ ഉള്ള മൂഡിന് നല്ലതാണ്. അനു എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് ആവേശം പകർന്നു. അനു നടന്ന വഴിയേ ഞാൻ നടന്നു. പക്ഷെ അനുവിനെ അവിടെ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. പെട്ടന്ന് എന്റെ മൊബൈൽ റിങ് ചെയ്തു...
+++++
ഹിബ കാളിങ്....
എനിക്കറിയാം ഫൈസി എന്നെ അന്വേഷിച്ചു നടക്കുകയായിരിക്കും ആ സമയം. അപ്പോ ഞാൻ എന്ത് ചെയ്യുന്നു
💬 Comments
View all comments