0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]

ഞാൻ : അത് മാത്രമല്ല മോളെ, അവന്റെ മുടിയുംവേറെ പലതും ഞങ്ങൾ എടുത്തിരുന്നു...... -x-x-x-x-x-x-x- അദ്ധ്യായം 5 : കിതപ്പ്, രണ്ടാം ഘട്ടം തുടർച്ച കോടതി വളപ്പിലെ മരത്തിനു കീഴിൽ ആരാധനയുടെ കൈപിടിച്ചു അനു നിന്നു. ദേവനു വേണം എന്നത് കൊണ്ടല്ല. എന്നോടുള്ള വൈരാഗ്യം തീർക്കണം അത് മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി മാത്രമാണ് ആരാധനയെ അവനോടൊപ്പം അയക്കണം എന്ന് കോടതിയിൽ അവൻ ആവശ്യപ്പെടുന്നത്. കോടതി ഒരുപക്ഷെ ദേവനു അനുകൂലമായ ഒരു വിധി പറയാനുള്ള സാധ്യത ഉണ്ട്. സാധ്യതയല്ല. അങ്ങനെ തന്നെ പ്രതീക്ഷിച്ചാൽ മതി എന്നാണ് വക്കീൽ പറഞ്ഞത്. സത്യമാണ്. പണവും അധികാരവും അവനുണ്ട്. ആ ഒരു ബലത്തിൽ മോൾടെ നല്ല വിദ്യാഭ്യാസവും ഭാവിയെയും പറഞ്ഞു കോടതിയെ അവർക്കു തെറ്റധരിപ്പിക്കാനാവും. കണ്ണുകൾ അറിയാതെ തന്നെ നനഞ്ഞു... കരയാൻ ഇനി കണ്ണ്‌ നീരുണ്ടോ എന്നറിയില്ല. പക്ഷെ ഇനിയെങ്ങാനും ആരാധനയെ ദേവനും വിട്ടു കൊടുത്താൽ? ??? രാവിലെ കോടതിയിലേക്കിറങ്ങുമ്പോൾ ഫൈസി വിളിച്ചിരുന്നു. അവൻ കൂടുതലൊന്നും പറഞ്ഞിയില്ല.. “അത്ഭുതങ്ങൾ സംഭവിക്കും, അവസാന ചിരി, അത് നിന്റെ മാത്രമായിരിക്കും” അവൻ എന്ത് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. പക്ഷെ അവന്റെ വാക്കുകളക്ക് നല്ല ബലം ഉണ്ടായിരുന്നു. പക്ഷെ കോടതിയിൽ എന്ത് അത്ഭുദങ്ങൾ സംഭവിക്കാനാണ്? ആരാധന പോയി കഴിഞ്ഞാൽ ഞാൻ എങ്ങനെ ചിരിക്കും. ഫൈസി നിനക്കറിയില്ലേ ഞാൻ അവളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന്. അവളില്ലാതെ എനിക്കാവില്ല എന്നും..... 10: 30 നു ആണ് ഞങ്ങളുടെ കേസ്. വക്കീൽ വന്നു എന്നോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. അഥവാ വിധി നമുക്ക് പ്രതികൂലമാണെങ്കിലും മേൽകോടതികളിൽ പോകാം

💬 Comments

View all comments