Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്]
എന്ന് പറയുന്നു. അതിനർത്ഥം ഇവിടെ നിന്നും വിധി അനുകൂലമാവില്ല എന്നല്ലേ..
ഗേറ്റ് കടന്നു ദേവന്റെ കാർ വന്നു നിന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ചു ദേവൻ ഇറങ്ങി അവന്റെ അഴിച്ചിട്ട ബട്ടണിലൂടെ ഉള്ളിലെ പൂണൂൽ കാണുന്നുണ്ട്. എന്നെ രൂക്ഷമായി ഒന്ന് നോക്കി, ക്രൂരമായി ഒന്ന് ചിരിച്ചു....
“എന്നെ തോൽപിച്ചു കളഞ്ഞ ഭാവം അവന്റെ മുഖത്തുണ്ട്”
സമയം 10:30....
കോടതി മുറി.... ദേവന്റെ വക്കീൽ ആരാധനക്ക് വേണ്ടി വാദിക്കുന്നു, എൻറെ സാമ്പത്തികകമാണ് അവരുടെ പ്രധാന ആയുധം എന്ന് വെക്തം. എന്റെ വക്കീൽ തല കുമ്പിട്ടു ഇരുന്നു....
ഞങ്ങളുടെ വാദത്തിന്റെ സമയം തുടങ്ങി.... എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു... കയ്യിലെ കേട്ടു പേപ്പറുകളുമായി വക്കീൽ സർ എഴുന്നേറ്റു
-x-x-x-x-x-x –
ഫൈസി...
വിജനമായ ആ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിയുടെ മറവിൽ ഫൈസി ഇരുന്നു.. മൂന്നു പേരുണ്ട്. ഓടി ഓടി ഇവിടെ വരെ എത്തി. ഇനി ഓടാൻ വയ്യ. കയ്യിലെ കത്തികൊണ്ടുള്ള വരയിൽ നിന്നും രക്തം ഒഴുകികൊണ്ടിരിക്കുന്നുബ്. ഓടുന്നതിനിടക്ക് വീണു പൊട്ടിയ നെറ്റിയിലെ ചോര മുഖം മുഴുവൻ പടർന്നു., തൂവെള്ള കുപ്പായം ചോര കൊണ്ട് നിറഞ്ഞിരിക്കുന്നു... മൊബൈൽ ഫോൺ ഓടിയപ്പോ എവിടെയോ കളഞ്ഞു പോയിരിക്കുന്നു.
അവരെന്നെ കൊല്ലും. രക്ഷപെടാൻ ഒരേ ഒരു വഴിയേ ഒള്ളു. അവരെ ഞാൻ കൊല്ലണം. കയ്യിൽ ആയുധവുമായി വരുന്ന അവരോട് നേർക്കു നേർ നിന്നു നേരിടാൻ എനിക്കാവില്ല. പക്ഷെ അവർക്കെന്നെ ഒടി തോൽപിക്കാൻ ആവില്ല എന്നത് മാത്രമാണ് ഒരേ ഒരു ആശ്വാസം. പക്ഷെ എത്ര ദൂരം ഓടും.വീട്ടിലേക്കു ഇനിയും ഒരുപാടുണ്ട്.
“കാൽപാതങ്ങളുടെ ശബ്ദം”
ഞാൻ
💬 Comments
View all comments