Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
എല്ലാം ആയിരിക്കും. എന്തായലും ചേച്ചി ഉള്ളത് കൊണ്ട് വേറെയും ചില ഉപകാരങ്ങൾ ഉണ്ട്. അത് ഞാൻ പിന്നേ പറയാം.... ഞാൻ ചേച്ചിക്ക് റിപ്ലൈ അയച്ചു...
“ ദാ ഇറങ്ങുവാ ചേച്ചി... എന്തേലും കൊണ്ടു വരണോ???? “
ചേച്ചി : മക്കൾ പെട്ടന്ന് ഇങ്ങു പോര് അത് മതി.....
ഞാൻ ഓക്കേ ഇന്നു ടൈപ്പ് ചെയ്തു അയച്ചു.... വാച്ചിലേക്ക് ഒന്ന് കൂടി നോക്കി. സമയം 7 കഴിഞ്ഞു. ഇപ്പോൾ ഇവളിത് എന്നെ പോസ്റ്റ് ആക്കുകയാണോ??? ഞാൻ അനുവിനെ വിളിച്ചു. അനു കാൾ കട്ട് ചെയ്തു. ഒപ്പം വെയിറ്റ് എന്നൊരു മെസ്സേജ് വന്നു... ഞാൻ വീണ്ടും അക്ഷമനായി കാത്തിരുന്നു.
15 മിനുട്ട് കഴിഞ്ഞിട്ടാണ് പിന്നെ അനു വിളിച്ചത്... ഞാൻ കാൾ അറ്റന്റ് ചെയ്തു....
ഞാൻ : നീ പകരത്തിനു പകരം വീട്ടുകയാണോ അനു
അനു : അല്ലേടാ... ഇറങ്ങുന്ന വഴി ശിവ സാറിന്റെ മുന്നിൽ പെട്ടു പിന്നേ ഊരാൻ ഇത്തിരി പാടായിരുന്നു.....
ഞാൻ : ആ നായിന്റെ മോൻ.....
അനു : ഫൈസി........ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്, ഇതുപോലുള്ള വാക്കുകൾ പറയരുത് എന്ന്....
ഞാൻ : അയ്യോ പറയുന്നില്ല.... നീ ഇതെവിടാ....
അനു : കാത്തിരിക്കൂ മോനു.....
ഇതും പറഞ്ഞു കൊണ്ട് അനു കാറിന്റെ ഡോർ തുറന്നു അകത്തു കയറി....
ഞാൻ : ആഹാ ഇവിടെ ഉണ്ടായിരുന്നു അല്ലെ.....
അനു : എന്റെ കൊച്ച് കാത്തിരുന്നു മടുത്തോ...?
ഞാൻ അതിനു ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അനുവിനെ അന്ന് കാണാൻ നല്ല ചന്തം. നനഞ്ഞ ചുണ്ടുകളിലെ നിറഞ്ഞ പുഞ്ചിരി, നീല
💬 Comments
View all comments