Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
ഫൈസി, ഇജ്ജ് ഈ പറഞ്ഞ 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്നെങ്കിലും അറിയോ അനക്ക്???? വാപ്പ എങ്ങാനും അറിഞ്ഞാൽ മൂപര് ആ പഴയ നാസി പട്ടാളത്തിന്റെ സ്വഭാവം കാണിക്കും. ഹിറ്റ്ലർ മാറി നില്കും അറിയൂലെ അനക്ക്..... “
“ഫായിസേ...... 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്നു ചോയ്ച്ചാ..... എനിക്കും വല്ല്യ പിടിയൊന്നും ഇല്ല... പക്ഷെ അന്റെ മറ്റേ കാര്യം ഞാൻ റാഷി താത്താനോട്(ഫായിസിന്റെ വൈഫ്) പറഞ്ഞാൽ പൊരേൽ പിന്നേ ഉണ്ടാവുന്ന പുകിലിനെ കുറിച്ച് എനിക്ക് നല്ല ധാരണ ഉണ്ട്.... “
“എടാ.... മൈ മൈ മൈ..... ഇജെജീ ഈ പേരും പറഞ്ഞിട്ട് എന്നെ കൊണ്ട് എന്തെല്ലാം ചെയ്യിചെടാ .... ഒന്നുല്ലെങ്കിക്കും ഞാൻ അന്റെ ഇക്കാക്ക അല്ലെ... ആ ഒരു പരിഗണന എങ്കിലും തന്നൂടെ... അല്ല എന്താണ് അന്റെ ഉദ്ദേശം.... ഇജ്ജ് സീരിയസ് ആണോ???? “
“പൊന്നു ഫായിസേ എല്ലാം പറയണ്ട്... ഇജ്ജിപ്പോ ഇതിനൊരു നടപടി ഉണ്ടാക്കിത്താ..... എനിക്കറിയാം ഇങ്ങളെ കയ്യിൽ കള്ളപ്പണം തന്നെ ഞാൻ ഈ പറഞ്ഞതിന്റെ 10 ഇരട്ടി ഉണ്ടെന്നു. പ്ലീസ്. ഉമ്മച്ചിയാണ് ഇനി ഞാൻ വേറെ ഒന്നും ഞാൻ ചോദിക്കൂല.”
“ഓക്കേ നീ ഡീറ്റെയിൽസ് അയക്ക് ഞാൻ ചെയ്യാം.... പിന്നേ റാഷി വരുന്നുണ്ട്. ആ റൂം റെഡി ആക്കാൻ പറഞ്ഞിരുന്നു. അതെന്തായി.... ഓള് വരുന്നതിന്റെ മുന്നേ തന്നെ എല്ലാം തീർത്ത് വെച്ചോ..”
“ഓക്കേ ടാ അതൊക്കെ ഞാൻ ചെയ്‌തോളാം..... പിന്നേ വാപ്പനോട് പറയണ്ട... ഇജ്ജ് പറഞ്ഞ പോലെ മൂപ്പര് ഹിറ്റ്ലർ ആയിക്കഴിഞ്ഞാ വല്ല്യ എടങ്ങേറാ... സമയം ആകുമ്പോൾ ഡൗകര്യം പോലെ പറയാം... “
++++++++++++
💬 Comments
View all comments