Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
കോളേജിൽ എത്തി... ഗേറ്റ് കഴിഞ്ഞു അകത്തു കയറിയതും മാം വീണ്ടും വിളിച്ചു.
മാം : എവിടെയാടാ........
ഞാൻ : ഗേറ്റ് കടന്നു അകത്തു കയറി മാം.....
മാം : പ്രിൻസിപ്പൽ സാറിന്റെ ഓഫീസിനു പുറത്തു വാ.
ഞാൻ : ഓക്കേ മാം....
“ സോജോ എന്തോ ഒരു പണി കൂടി വരുന്നുണ്ട്. മിക്കവാറും നമ്മളെ പുറത്താക്കും. അനക്ക് ഗൾഫിൽ പോകുന്നോണ്ട് കൊഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ.... “
സോജോ : പ്ഫാ മൈരേ നിന്റെ കൂടെ കൂടിയത് മുതൽ തുടങ്ങിയതാണ് എന്റെ കഷ്ടകാലം. സത്യം പറയ്. നീ പുതിയ വല്ല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ടോ???
ഞാൻ : ഇല്ലടാ.... ഇനി അനുവും ഞാനും തമ്മിൽ ഉള്ളത് ആരെങ്കിലും അറിഞ്ഞു കാനോ????
സോജോ : എന്നാൽ തീർന്നു. മൂന്ന് പേരും തീർന്നു...
സംസാരിച്ചു ഞങ്ങൾ പ്രിൻസിയുടെ റൂമിന്റെ മുന്നിൽ എത്തി. സാറ മാം ഞങ്ങളെയും കാത്ത് അവിടെ നിൽപ്പുണ്ട്. ഞങ്ങളെ കണ്ടതും അടിമുടി ഒന്ന് നോക്കി. അടുത്തു വന്നു ഒന്ന് കൂടി നോക്കി.... എന്നിട്ട് ബാഗിൽ നിന്നും മാമിന്റെ ചെറിയ സ്പ്രൈ തന്നു.
മാം : രാത്രി കൂതറ സാദനം അടിച്ചേച് വന്നിരിക്കുന്നു... ഈ സ്പ്രേ അടിക്ക്... നിനക്കീ താടിയൊന്നു ഷേവ് ചെയ്‌തൂടെ ഫൈസി....
അടിപൊളി. അപ്പോൾ എന്തോ മുട്ടൻ പണി വരുന്നുണ്ട്. മാം ഞങ്ങളെ കൊണ്ട് പ്രിൻസിയുടെ റൂമിൽ കയറി. ആഹാ എല്ലാവരും ഉണ്ടല്ലോ...PET, ശിവ, പ്രിൻസി, സാറാ മാം, എന്റമ്മോ ഡീ നില്കുന്നു അനു..... ശിവ സർ എന്നെ രൂക്ഷമായി ഒന്ന് നോക്കി. അനു എന്നെ നോക്കുന്നതെ
💬 Comments
View all comments