0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

കാണാലോ അത് മതി.

പ്രിൻസിയുടെ റൂമിൽ നിന്നും പുറത്തിറങ്ങിയതും സാറാ മം ഞങ്ങളെ വിളിച്ചു. ഒപ്പം അനുവും ഉണ്ട്.

സാറാ മാം : രണ്ട് പേരോടും കൂടി പറയുവാ... ഇത് അവസാനത്തെ ആണ്. ഇനി നിനക്കൊന്നും വേണ്ടി സംസാരിക്കാൻ എന്നെ കിട്ടൂല. നിന്നക്കൊക്കെ വേണ്ടി ഞാൻ കെട്ട ചീത്തയുടെ പകുതി പോലും ഞാൻ എന്റെ ഇത്രയും കാലത്തിനിടക്ക് എനിക്ക് വേണ്ടി കേട്ടിട്ടില്ല...

സോജോ : ഇത് മാം എപ്പോഴും പറയുന്നതല്ലേ...

സാറാ മാം :അതേ ടാ, എന്നെ പറഞ്ഞാൽ മതിയല്ലോ... ടാ ഇന്ന് മുതൽ ഒരു കച്ചറക്കും നിൽക്കരുത്. ഞാൻ കയ്യും കാലും പിടിച്ചിട്ടാണ് നിന്റെ ഒക്കെ സസ്പെൻഷൻ മാറ്റിയത്. നിങ്ങൾക്കറിയാല്ലോ ശിവ സർ ഒക്കെ എന്തെങ്കിലും കിട്ടാൻ നില്കുവാണ്. അടുത്തത് ഡിസ്മിസൽ ആയിരിക്കും.... മനസ്സിലായലോ....

ഞാൻ : സത്യം. ഇന്ന് മുതൽ ഒരു കച്ചറക്കും ഞങ്ങൾ നിൽക്കില്ല സത്യം... Alla ഇത് പുതിയ മിസ്സ്‌ ആണോ ഇത് വരെ കണ്ടിട്ടില്ലാലോ...

സാറാ മാം : മോനെ ഫൈസി... എല്ലാരേം ഊളയാകുന്ന പോലെ എന്നെ ഊള ആക്കല്ലേ....

എനിക്കൊന്ന് ഊറി ചിരിക്കാനെ ആയുള്ളൂ....

സാറാ മാം : പിന്നേ ഫൈസി നിന്നോട് ഫുട്ബാൾ ക്യാമ്പിന് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ നാളെ മുതൽ ക്ലാസ്സിൽ വന്നോണം. ആ പിന്നെ നിങ്ങൾ റാഗിംഗ് രക്ഷിച്ച അ പെൺകുട്ടികളെ കാണുകയാണെകിൽ, കാണുകയാണെങ്കിൽ മാത്രം ഒരു താങ്ക്സ് പറഞ്ഞേക്ക്. അവരെ കൂടി റിക്വസ്റ്റ് ചെയ്യിപ്പിച്ചിട്ടാണ് ഇതൊക്കെ ചെയ്തത്...

ആരാധനയുടെ ബിർത്തഡേ ഭാഗ്യം കൊണ്ടു വരുന്നത് പോലെ ആയിരുന്നു എനിക്ക്. അന്ന് രാത്രി

💬 Comments

View all comments