Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
പറഞ്ഞാലും ചെയ്തു തരും. ഇല്ലങ്കിൽ ഞാൻ അത് അവന്റെ വൈഫ്, ഞാൻ ഇത്താത്ത എന്ന് വിളിക്കുന്ന റാഷിത്താനേ കാണിക്കും എന്നൊരു ഭീഷണിയിടും....
അവനറിയാം ഞാൻ അത് കാണിക്കില്ല എന്ന്. എനിക്കറിയാം ഈ ഭീഷണി ഇല്ലങ്കിലും അവൻ എനിക്ക് വേണ്ടത് ചെയ്തു തരും എന്നും. പക്ഷെ സഹോദരങ്ങൾക്കിടയിലെ ആ ഒരു കളി അതൊരു രസം... അനുവിനെ കുറിച്ച് ആദ്യമേ ഞാൻ അവനോട് പറഞ്ഞിരുന്നു... ഇപ്പോൾ...
ഞാൻ : ഡാ എനിക്ക് ഒരു ഹെൽപ്പ് വേണം... ഞാൻ പറഞ്ഞില്ലേ അനു. ചെറിയൊരു പ്രശനം ഉണ്ട്. നിന്നെ ഞാൻ വക്കീലുമായി സംസാരിച്ചപ്പോൾ നിന്നെ കൊണ്ട് അത് ശരിയാക്കാൻ പറ്റും...
ഫായിസ് : എന്താണ്..?
ഞാൻ : ടാ ഞാൻ അന്നൊരു കേസിനെ കുറിച്ച് പറഞ്ഞില്ലേ.. അത് ജയിക്കനുള്ള സാധ്യത കാണുന്നില്ല. നീ ഒരു കാര്യം ചെയ്യ്. 25 വയസ്സ് വരെ പഠിക്കാനും മറ്റുമുള്ള ചിലവ് നിന്റെ കമ്പനി ആണ് എന്നുള്ള ഒരു പേപ്പർ ഒപ്പം അവളുടെ പേരിൽ അവളെ നോമിനി ആക്കി ഒരു ഇൻഷുറൻസ്. ഇതൊന്നു സെറ്റ് ആക്കി തരണം. പേപ്പറിൽ ഒരു 30 ലക്ഷം വരും. എല്ലാം കേസ് ജയിക്കാൻ വേണ്ടി പപ്ലീസ്...
ഫായിസ് : ഫൈസി നീ എന്താ പറയുന്നത് എന്ന് അനക്ക് വല്ലതും ബോധം ഉണ്ടോ??? 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്നെകിലും അറിയോ അനക്ക്..
ഞാൻ : എന്റെ പൊന്നു ഫായിസേ ഇജ്ജ് അതൊക്കെ വിട്. ഞാൻ അന്നോട് 30 ലക്ഷം എടുത്തു കൊടുക്കാൻ അല്ലല്ലോ പറയുന്നത്. ഇതൊക്കെ പേപ്പറിൽ അല്ലെ ഒള്ളു. ഞാൻ പറയുന്നു
💬 Comments
View all comments