Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
കേസ് ഒന്ന് തീരട്ടെ പ്ലീസ്. എന്റെ ഒരു അഭിമാന പ്രശനം. ആണ്...
ഫായിസ് : പൊരേൽ വാപ്പ അറിഞ്ഞാൽ എന്താണ് ഉണ്ടാവ എന്നറിയാലോ...
ഞാൻ : ഇജ്ജ് വാപ്പൊന്നോട് പറയണ്ട ഞാന്ക പറയില്ല. അനക്ക് ചെയ്യാൻ പറ്റോ ഇല്ലയോ??? 30 ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് എനിക്കറീല, പക്ഷെ ante മറ്റേ കാര്യം റാഷിത്താനോട് പറഞ്ഞാൽ എന്തൊക്കെ പുകിലുണ്ടാവും എന്ന് എനിക്ക് നന്നായി അറിയാം....
കൊറേ സംസാരിച്ചിട്ടാണെങ്കിലും അവസാനം അവൻ സമ്മതിച്ചു. അതിനു ശേഷം രണ്ട് അത്ഭുതംങ്ങൾ സംഭവിച്ചു. തൊട്ടടുത്ത ഇന്റെർണൽ എക്സാമിൽ ഞാൻ 80 % മാർക്കോട് കൂടി പാസ്സ് ആയി. ഇത് കേട്ടറിഞ്ഞ പ്രിൻസി ഞാൻ കോപ്പി അടിചാണോ എന്ന് സംശയിച്ചു. തൊട്ടടുത്ത തിങ്കൾ അനുവിന്റെ കേസ് ആണ്. ക്ലാസിൽ ഇരിക്കുമ്പോഴാണ് അവളുടെ മെസ്സേജ്...
“എനിക്ക് പേടിയാകുന്നു ഫൈസി.....”
“ ആരാധന നിന്നെ വിട്ട് എങ്ങോട്ടും പോകില്ല. ഞാൻ ഉറപ്പ് തരുന്നു”
“ വക്കീലിന് പോലും അറിയില്ല ഫൈസി.... “
അനു ഇപ്പോൾ കോടതിയിൽ ആണ്. അവിടെ കേസ് തുടങ്ങിക്കാണും. ക്ലാസ്സിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പൊട്ടുന്നില്ല... ഇന്റർവെൽ ആയതും ഞാൻ കാന്റീനിലേക്ക് ഒടി. ഫായിസിന് ഒരു മെസ്സേജ് അയച്ചു....
“ ഡാ നീ ചെയ്തിരുന്നില്ലേ...
അവന്റെ റിപ്ലൈ കാണാത്തത് കൊണ്ട് അവനെ വിളിച്ചു. അവൻ കാൾ കട്ട് ചെയ്തു എനിക്ക് ഒരു മെസ്സേജ് അയച്ചു.
അവനോട് താങ്ക്സ് പറഞ്ഞു ഞാൻ കോടതി കഴിഞ്ഞുള്ള അനുവിന്റെ വിളിക്കായി കാത്തിരുന്നു.
ക്ലാസ്സ് ഒട്ടും ശ്രദ്ധിക്കാൻ ആകുന്നില്ല. വക്കീൽ പറഞ്ഞത് പ്രകാരം, അനുവിന്റെ ഇപ്പോഴത്തെ സാമ്പത്തികം വെച്ചും സ്ഥിരം
💬 Comments
View all comments