0%

Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]

ജോലി ഇല്ലാത്തതിനാലും വീടും മറ്റു എല്ലാ ഘടകണങ്ങളും കണക്കിലെടുത്താൽ ആരാധനയുടെ സുരക്ഷ മുൻനിർത്തിയും നല്ല ഭാവിയും കോടതി പരിഗണിക്കും. അങ്ങനെ വന്നാൽ അച്ഛന്റെ കൂടെ വിടാൻ ആണ് സാധ്യത. അത് കൊണ്ട് ഈ മൂന്ന് കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തിയാൽ ആരാധനക്ക് അനുവിന്റെ കൂടെ നിൽക്കാം. അല്ല, ഞങ്ങളുടെ കൂടെ നിൽക്കാം.

ആദ്യത്തേത് സാമ്പത്തികം. ആരാധനയുടെ പേരിൽ 20 ലക്ഷത്തിന്റെ ഒരു എഡ്യൂക്കേഷണൽ ഇൻഷുറൻസ്, ഉപരിപഠനത്തിന്. 22 വയസ്സുവരെയുള്ള പഠനത്തിനും മറ്റു ചിലവുകളും ദുബായ് കേന്ദ്രമാക്കിയുള്ള ഒരു കമ്പനിയുടെ സ്പോൺസർഷിപ്. അതായത് എന്റെ ബ്രദർ ഫായിസിന്റെ. കൂടാതെ പെൺകുട്ടിക്ക് അഭികാമ്യം അമ്മയോടൊപ്പം ആണെന്നുള്ള തും ( അപേക്ഷികമാണ്, എന്നിരുന്നാലും ഇന്നത്തെ നീതിവ്യവസ്ഥ അങ്ങനെ നോക്കിക്കാണുന്നു ). ഇത്രയൊക്കെ മതിയാകും എന്നതാണ് വക്കീൽ പറഞ്ഞത്.

Beeeeeeep.......

അനുവിന്റെ മെസ്സേജ്

എന്ത് മാജിക്‌ ആണ് നീ ചെയ്തത് എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇനിയുള്ള കാലം മുഴുവൻ ആരാധന എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് കോടതി പറഞ്ഞിരിക്കുന്നു”

ഞാൻ അറിയാതെ തന്നെ ചിരിച്ചു. പഠിപ്പിച് കൊണ്ടിരുന്ന സർ എന്നെ പിടിച്ച് പുറത്താക്കി… കോളേജ് വരാന്തയിൽ എന്റെ സന്തോഷം പ്രകടിപ്പിക്കാൻ ആവാതെ ഞാൻ ബുദ്ധിമുട്ടി… ഞാൻ അനുവിന് റിപ്ലേ അയച്ചു.

“ടുഡേ, ഐ വിൽ ബി ദേർ. നിനക്കൊരു സർപ്രൈസ് കൂടി ഉണ്ട്”

വക്കീലിനെ വിളിച്ചു. നീട്ടിയൊരു താങ്ക്സ് പറഞ്ഞു. നേരെ ലൈബ്രറിയിൽ ചെന്നിരുന്നു. എന്തോ ഞാൻ വല്ലാതെ മാറിപ്പോകുന്നു. പ്രണയമാണോ? എനിക്കിപ്പോ ഒറ്റക്കിരിക്കാനും, ഓർമകളിൽ ചേക്കേറി ആസ്വദിക്കാനും തോന്നുന്നു. ഞാൻ ഒരു മൂലയിലെ കസേരയിൽ ഇരുന്നു ഭൂതകാലം പേറി.....

കണ്ണുകൾ

💬 Comments

View all comments