Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
അടച്ചു. ആ രാത്രിയിലെ പേടിച്ചിരണ്ട പേടമാണിന്റെ മുഖം എന്റെ മനസ്സിൽ തെളിയുന്നു. വിറയാർന്ന വിരലുകളിൽ ചേർത്തു പിടിച്ച ബാഗിന്റെ ഭാരം ചുവപ്പിച്ച അവളുട ഉള്ളം കൈ ഇന്ന് എന്റെ കൈകൾക്കുള്ളിൽ......
ഞാൻ അനുവിനെ ചേർത്തു പിടിച്ചിരിക്കുന്നു. എന്റെ ആദ്യ വാഗ്ദാനം ഞാൻ നിറവേറ്റിയിരിക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു നാഥാനനെന്ന നിലയിലേക്ക് ഞാൻ ഉയർന്നിരിക്കുന്നു.
“എന്റെ നാമം ഉയർത്തപ്പെട്ടിരിക്കുന്നു. വേണ്ടപ്പെട്ടവൻ ആയിരിക്കുന്നു ഇനി, പ്രണയം “
ഹിബയുടെ കണ്ണുനീർ ഒരിറ്റ് കണ്ണുനീർ തുള്ളി അടർന്നു ആ പുസ്തക താളിലെ മഷിയേ നനച്ചു........ അവസാന താൾ മറിച്ചു കൊണ്ട് അവൾ ഡയറി അടച്ചു വെച്ചു.
“ഹേയ്, ഹിബ........... എന്തിനാ കരയുന്നത്.....
എന്റെ സ്വരത്തിൽ പ്രണയം മാത്രമായിരുന്നോ ? അതോ അവളോടുള്ള കരുതലോ? രണ്ടും ഒന്ന് തന്നെ.... പക്ഷെ ആരോട്, അനുവിനോടോ? ഹിബായോടോ.... മനസിനെ കയറൂരി വിടാൻ എനിക്ക് സൗകര്യമില്ല..... അതിനു മുൻപ് ഹിബയുടെ ചോദ്യ ശരം എബിന്റെ ഹൃദയ കാവടങ്ങളെ പിടിച്ചു കുലുക്കി കളഞ്ഞിരുന്നു....
“ ഫൈസി, ഓള് ഇന്നേക്കാൾ മൊഞ്ചിണ്ടായിനോ???? “
എന്റെ തൊണ്ടയിലെ വെള്ളം വറ്റി,
“ഇങ്ങൾക്ക് ഓളെ ആണോ എന്നെ ആണോ ഇഷ്ടം ?”
നോടിയിടയിലെന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
പിടിച്ചു വെക്കപ്പെട്ട മനസ്സിന്റെ കയർ, പിടിവിട്ട് കിണറ്റിലേക്കു വീഴുന്ന പാള പോൽ വേഗമാർജിച്ചു.
“നീ എന്റെ പെണ്ണാണ് ഹിബ, എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം നിന്നെ ഞാൻ സ്നേഹിക്കും പെണ്ണെ”
ഒഴുകുന്ന കണ്ണുനീർ തുള്ളികളിൽ ചുണ്ടുകൾ ചേർത്തവൾ എന്റെ മുഖം ചുംബിച്ചു കൊണ്ടിരുന്നു.... പാതിയടഞ്ഞ കണ്ണുകൾക്ക് മുന്നിൽ, ഇന്നലത്തെ ദിവസം ഞാൻ കാണുന്നു. ഹിബ ആ മുറിയിലേക്ക്
💬 Comments
View all comments