Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
കയറിയ ആ നിമിഷം ഞാൻ അറിയുന്നു. അനുവിനോളം വളർന്ന എന്റെ പൊട്ടിപെണ്ണിനെ ഞാൻ കാണുന്നു. എന്റെ ചുമലുകളിൽ മോക്ഷം കാത് കിടന്ന പെണ്ണിന്റെ ചങ്കിലെ കനൽ ഞാൻ കാണുന്നു...... ഇന്ന് പുതുദിനമല്ലേ............
ഹിബ എന്റെ മുഖം കോരിയെടുത്തു.....
ഹിബ : എന്നോടു ഇങ്ങൾക്ക് ദേഷ്യണ്ടോ.? ഫൈസി എന്നെ വിട്ടു പോക്കൂലാന്ന് പറ ഫൈസി.....
ഞാൻ : നീ എന്റെ പെണ്ണാണ്. എന്നെ വിശ്വസിച്ചു വന്ന പെണ്ണ്. എന്തിന്റെ പേരിലും നിന്നെ വിട്ട് ഞാൻ പോവില്ല... എന്റെ ജീവൻ തുടിക്കുന്ന കാലത്തോളം നീ എന്റെ പെണ്ണാണ്....
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ലൈബ്രറിയിലെ എന്റെ രൂപം എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു.....
പോക്കറ്റിൽ കിടക്കുന്ന ഫോണിന്റെ വൈബ്രേഷൻ ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
അനു കാളിങ്.....
ഞാൻ വേഗം പുറത്തേക്കിറങ്ങി. ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് മാറി കാൾ എടുത്തു....
ഞാൻ : ഹലോ.....
അനു : നിനക്ക് ഭ്രാന്താണോ?????
ഞാൻ : ചെറിയ ഒരു ഭ്രാന്ത് ഇല്ലാതില്ല.... കാര്യം പറ
അനു : നീ എന്തെല്ലാം ആണെടാ ചെയ്തു വെച്ചിരിക്കുന്നത്.... ഇതൊക്കെ നിന്റെ വീട്ടിൽ അറിഞ്ഞാൽ?
ഞാൻ : വെയിറ്റ്, ഫോണിലൂടെ പറയാൻ പറ്റിയ കാര്യം അല്ല ഞാൻ രാത്രി വീട്ടിൽ വരാം. നമുക്ക് നേരിട്ട് സംസാരിക്കാം... ഓക്കേ.
അനു : ടാ.......
ഞാൻ : ഒന്ന് കൊണ്ടും പേടിക്കണ്ട.... ഞാൻ അല്ലെ പറയുന്നത്....
അനു : ഓക്കേ.....
നമ്മൾ നല്ല കാര്യം ചെയ്യുമ്പോൾ നമ്മൾ പോലുമറിയാതെ നമ്മളുടെ ചുണ്ടുകളിലൊരു ചെറു പുഞ്ചിരി വിരിയാറുണ്ട്. ഇല്ലേ???
💬 Comments
View all comments