Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]
ഉറങ്ങാൻ നോക്ക്... കളിയൊക്കെ നാളെ മതി മനസ്സിലായല്ലോ...”
ഞാൻ റൂമിൽ കയറി... ചെറിയ ഒരു ബെഡ്ഡ് അനു അരികിലേക്ക് നീങ്ങി കിടന്നു. ഞാൻ അനുവിനെ കെട്ടിപ്പിടിച്ചു കിടന്നു... കുറച്ചു സമയം ആയിക്കാണും എനിക്ക് പതിയെ ഉറക്കം പിടിച്ചു വരുന്നേ ഒള്ളു… അനു എനിക്ക് നേരെ തിരിഞ്ഞു കിടന്നു.. എന്തോ ഒരു ഉൾപ്രേണനയിൽ ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ അനു എന്നെ നോക്കി കണ്ണ് തുറന്നു കിടക്കുകയാണ്…. ഞാൻ ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി. അനു കണ്ണുകൾ അടക്കാൻ, അവളുടെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു….
എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ നോക്കി അനു മന്ദസമിതം തൂകി. പഴകിയ മൺ ചുവരിൽ നിന്നും വരുന്ന പഴമയുടെ ഗന്ധവും എനിക്ക് മുന്നിൽ ഞാൻ പ്രാണനോളം സ്നേഹിക്കുന്ന അനുവിന്റെ നോട്ടവും എന്നിലെ കാമുകനെയും കാമുകനിലെ കാമത്തെയും ഉണർത്തുന്നുവോ????
അനു പൊഴിക്കുന്ന നിശ്വാസത്തിന്റെ ചൂട് പോലും എന്റെയുള്ളിൽ തളിർമഴ പോലെ പൈതിറങ്ങുന്നു. ജീവന്റെ പാതി പോലെ അവളെന്നിൽ അലിഞ്ഞു ചേരുമ്പോൾ എന്റെ ലോകം അവളിലേക്കും അവളിലൂടെ അവളുടെ ഇഷ്ടങ്ങളിലേക്കും ചുരുങ്ങുകയാണോ???
“ഫൈസി…… ഫൈസി…. എണീക്ക്…. “
എപ്പോൾ ഉറങ്ങി എന്നറിയില്ല രാവിലെ അനു വന്നു വിളിച്ചപ്പോഴാണ് കൺ തുറന്നത്. തുളസിക്കാതിർ ചൂടി, നെറ്റിയിൽ ചന്ദനം ചാർത്തി, ഈറൻ മുടിയുമായി സെറ്റ് സാരിയുടുത്ത് അനു എന്റെ കണിയായി നില്കുന്നു… അനുവിന്റെ നെറുകിൽ വരച്ച സിന്ദൂരം എന്റെ മനസ്സിനുള്ളിലെ കാമുകനെ പക്വതയുള്ളവയനാക്കുന്നോ???
ചെറിയ മുറിയിൽ തൂക്കിയ ക്ലോക്കിൽ സമയം 5 എന്ന് കാണിച്ചു. ഞാൻ അനുവിനെ നോക്കി ചിരിച്ചു…..
“എണീക്ക്…. പോയി കുളിച്ചു വാ…. “
💬 Comments
View all comments