Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]
ഞാൻ : ഇപ്പോഴോ?????? അനു ഈ സമയത്തൊന്നും കുളിക്കാൻ പറ്റില്ലടോ…
അനു എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. വീടിനു പുറത്തുള്ള ചെറിയ കുളിമുറിയിൽ നിന്നും ഞാൻ കുളിച്ചിറങ്ങുമ്പോൾ അനു എന്നെ സൂക്ഷിച്ചൊന്നു നോക്കി പിന്നിലേക്ക് പിടിച്ച കൈകളിൽ അവൾ ഒളിപ്പിച്ച എന്തോ രഹസ്സ്യത്തിലേക്കു ഒളികണ്ണിടാൻ വെമ്പിയ എനിക്ക് മുന്നിലേക്ക് അനു കൈകൾ നീട്ടിപിടിച്ചു….
കസവു മുണ്ടും ജുബ്ബയും!!!!!
“ഇതെന്താ…..??? “
“ നമ്മളിന്ന് ഒരു സ്ഥലം വരെ പോകുന്നു. ഇവിടെ അടുത്തു തന്നെയ… നീ ചേഞ്ച് ചെയ്തു വാ അപ്പോഴേക്കും ഞാൻ ആരാധനയെ ഒരുക്കട്ടെ…. ഞാൻ റൂമിൽ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു അടുക്കളയിലേക്ക് വന്നപ്പോൾ അനു കാപ്പി ഉണ്ടാക്കലും ആരാധനയെ ഒരുക്കലും കൂടി ഒന്നിച്ചു നടത്തുകയാണ്….
ഞാൻ : ഏയ്…. നീ അങ്ങ് മാറി നിൽക്ക് മോളെ ഞാൻ നോക്കിക്കോളാം….
ഞാൻ ആരാധനയുടെ അടുത്തേക്ക് നീങ്ങി. എന്നെ കണ്ടതും ആരാധന പുഞ്ചിരി തൂകി. അനുവിന്റെ കയ്യിലെ ചീപ് വാങ്ങി ഞാൻ ആരാധാനായിടെ മുടി ചീകി ആ കുഞ്ഞ് കവിളുകളിൽ ഒരു സ്നേഹം മുത്തം നൽകി. അനു കോർത്തു വെച്ച മുല്ലപ്പൂക്കൾ അവളുടെ മുടിയിൽ ചൂടിച്ചു. അരികിൽ വെച്ച കൺമഷിക്കൂട്ടിലെ കറുപ്പ് അവളുടെ കുഞ്ഞ് കണ്ണിനു അഴക് പാകും വിധം എഴുതി…..
എല്ലാം കഴിഞ്ഞു ഞാൻ ആരാധനയെ നോക്കി. എന്റെ മനസ്സിന്റെ ഉള്ളറങ്ങളിൽ എവിടെയോ പൊട്ടി മുളക്കുന്ന ഒരു സ്നേഹം. ഒരു അച്ഛൻ മകൾക്ക് നൽകേണ്ട സ്നേഹം. എനിക്കിതിന് മുൻപ് ഇങ്ങനെ ഒരു എക്സ്പീരിയൻസ് ഇല്ലായിരുന്നു. എന്നിട്ടും ആദ്യമായി ഞാൻ എന്റെ മോളെ അണിയിച്ചൊരുക്കി….
//ഞാൻ എന്താ പറഞ്ഞത്?? എന്റെ
💬 Comments
View all comments