Chapter Title : ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]
വരാത്ത സ്ഥലം പോലെ തോന്നുന്നു. കരിയിലകൾ നിലത്തു വീണു കിടപ്പുണ്ട്.
പൂജയോ മറ്റു ആരാധനാ കർമങ്ങളൊന്നും നടക്കുന്നതായി ഒരു അടയാളങ്ങളും അവിടെ കാണാൻ കഴിഞ്ഞില്ല. ഒരാൾക്ക് മാത്രം അകത്തേക്ക് കടക്കാൻ സാധിക്കുന്ന ഊരു ചെറിയ ക്ഷേത്രം. ക്ഷേത്ര മുറ്റത്തെ കൽ കൊണ്ടുള്ള നിലവിളക്കൽ പണ്ടാരോ തെളിയിച്ചു അണഞ്ഞ തിരികളുണ്ട്. ക്ഷേത്രത്തിനു അകത്തെ ദേവി വിഗ്രഹം പോലും പൊടിയും ചിലന്തികൾ വല കെട്ടിയും തീർത്തിട്ടുണ്ട്.
ശ്യാമള ചേച്ചിയും കുട്ടികളും നിലവിളക്ക് വൃത്തിയാക്കി തിരി തെളിയിച്ചു. ദേവി വിഗ്രഹത്തിന്റെ മുന്നിൽ കൂപ്പു കൈകളുമായി എല്ലാവരും പ്രാർത്ഥിച്ചു. കാവിൽ വീണു കിടക്കുന്ന വലിയ മരത്തിന്റെ ഒരു ശിഖരത്തിൽ ഞാനിരുന്നു.
പ്രാർത്ഥ കഴിഞ്ഞു ആരാധന എന്റെ അടുത്തേക്ക് ഓടി വന്നു. കുഞ്ഞു പട്ടുപാവാടയിൽ കൂടുതൽ സുന്ദരിയായി അവൾ ഒടി എന്റെ മടിയിൽ കയറിയിരുന്നു…
ആരാധന : എന്തെ ദേവിയെ കാണാൻ വരാത്തെ….??
കുഞ്ഞു മനസ്സിലെ ചോദ്യത്തിന് ഞാൻ നിറഞ്ഞ പുഞ്ചിരിയിൽ മറുപടി നൽകി. ആരാധനെ നെഞ്ചോടണച്ചു ഞാൻ മറുപടി കൊടുത്തു.
ഞാൻ : ഞാൻ കണ്ടല്ലോ ദേവിയെ…..?
ആരാധന : ദേവി അമ്പലത്തിനു അകത്തല്ലേ… പിന്നെ എങ്ങനെ കാണും???
ഞാൻ : അമ്പലത്തിനു അകത്തുള്ള ദേവിയെ അല്ല,
ആരാധന : അമ്പലത്തിൽ അല്ലാതെ എവിടെയാ ദേവി ഉള്ളത്….
ഞാൻ : എന്റെ മുന്നിൽ ഉണ്ടല്ലോ…
ആരാധന : എവിടെ ഞാൻ കണ്ടില്ലലോ… കള്ളം പറഞ്ഞതാണല്ലേ..,
ഞാൻ, ആരാധനയുടെ മുടിലൂടെ തലോടി. അനു എന്നരികിൽ വന്നിരുന്നു. അനു ആരാധനയെ എന്റെ മടിയിൽ നിന്ന് എടുക്കാൻ ശ്രമിക്കവേ അവളെന്നിലേക്ക് ചേർന്നിരുന്നു. ഞാൻ അനുവിനെ നോക്കി കളിയാക്കി
💬 Comments
View all comments